അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥനെ തമിഴ്‌നാട് വിജിലന്‍സ് ഡിജിപിയായി നിയമിച്ച് ഡിഎംകെ സര്‍കാര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചെന്നൈ: (www.kvartha.com 11.05.2021) സൊഹ്‌റാബുദ്ദീന്‍ ഷെയ്ക് ഏറ്റുമുട്ടല്‍ കേസില്‍ 2010ല്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്ത ഐ പി എസ് ഉദ്യോഗസ്ഥന്‍ പി കന്തസ്വാമിയെ തമിഴ്‌നാട് വിജിലന്‍സ് ഡിജിപിയായി നിയമിച്ച് ഡി എം കെ സര്‍കാര്‍. 
Aster mims 04/11/2022

തമിഴ്‌നാട് കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥനായ കന്തസ്വാമി സി ബി ഐ ഐജി ആയിരിക്കുമ്പോഴാണ് അമിത് ഷായെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കി. 2007ല്‍ ഗോവയില്‍ ബ്രിടിഷ് കൗമാരക്കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ പിടികൂടിയത് കന്തസ്വാമിയുള്‍പ്പെട്ട സംഘമാണ്. മാത്രമല്ല, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ എസ് എന്‍ സി ലാവ്ലിന്‍ കേസും ഇദ്ദേഹം അന്വേഷിച്ചിട്ടുണ്ട്.

അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥനെ തമിഴ്‌നാട് വിജിലന്‍സ് ഡിജിപിയായി നിയമിച്ച് ഡിഎംകെ സര്‍കാര്‍


അധികാരത്തിലെത്തിയാല്‍ എ ഐ എ ഡി എം കെ മന്ത്രിസഭയിലെ അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരെ നീങ്ങുമെന്ന് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം എം കെ സ്റ്റാലിന്‍ പ്രസ്താവിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനും വിജിലന്‍സ് വിഭാഗത്തിനും പ്രതിപക്ഷത്തായിരുന്ന ഡി എം കെ നിരവധി അഴിമതി ആരോപണങ്ങളും പരാതികളും സമര്‍പിച്ചിരുന്നു.

Keywords:  News, National, India, Tamilnadu, Chennai, Politics, IPS Officer, DGP, DMK, Political Party, Tamil Nadu: IPS officer who arrested Amit Shah is the new Director General of Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script