Senthil Balaji | സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് നീക്കി ഗവര്‍ണറുടെ അപൂര്‍വനീക്കം; തീരുമാനം മുഖ്യമന്ത്രിയോടുപോലും ചര്‍ച നടത്താതെ
Jun 29, 2023, 21:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) ജോലിക്ക് കോഴ വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത വി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് നീക്കിയതായി ഗവര്‍ണര്‍ ആര്‍ എന്‍ രവി. മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ചര്‍ച നടത്താതെയാണ് ഗവര്‍ണര്‍ അപൂര്‍വനീക്കം നടത്തിയത്.
ഇതോടെ തമിഴ്‌നാട്ടില്‍ ഗവര്‍ണറും സര്‍കാരും തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായഭിന്നത കൂടുതല്‍ രൂക്ഷമാകുമെന്നാണ് സൂചന. ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് തമിഴ്നാട് സര്‍കാര്‍. മന്ത്രിയെ നീക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ ശുപാര്‍ശ ഡിഎംകെ സര്‍കാര്‍ തള്ളിയിരുന്നു. സെന്തില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുമെന്ന ഔദ്യോഗിക അറിയിപ്പും പുറത്തിറക്കി. ഇതിനു പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.
കോഴക്കേസും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്നയാള്‍ മന്ത്രിസഭയില്‍ തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കുമെന്നും തമിഴ്‌നാട് രാജ്ഭവന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിലവില്‍ വകുപ്പില്ലാ മന്ത്രിയായി തമിഴ് നാട് മന്ത്രിസഭയില്‍ തുടരുകയായിരുന്നു സെന്തില്‍ ബാലാജി.
സെന്തില്‍ ബാലാജിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂലൈ 12 വരെ നീട്ടിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ആശുപത്രിയില്‍ കഴിയുന്ന സെന്തില്‍ ബാലാജിയെ പ്രിന്‍സിപല്‍ സെഷന്‍സ് കോടതി ജഡ്ജിക്ക് മുന്നില്‍ കഴിഞ്ഞദിവസം ഹാജരാക്കിയത്. മന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ജഡ്ജി കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു. ജൂണ്‍ 13 നാണ് മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ അറസ്റ്റിന് പിന്നാലെ ഹൃദ്രോഗത്തിന് ചികിത്സയിലായ സെന്തില്‍ ബാലാജിയെ ഇഡിക്ക് ഇതുവരെയും ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മന്ത്രി ഉടനൊന്നും ആശുപത്രി വിടില്ലെന്നാണ് വിവരം. 20 ദിവസം കൂടി നിരീക്ഷണത്തില്‍ തുടരണമെന്നും, കുടുംബാംഗങ്ങളെ പോലും ശാസ്ത്രക്രിയക്ക് ശേഷം കാണാന്‍ അനുവദിച്ചിട്ടില്ലെന്നുമാണ് കാവേരി ആശുപത്രി വ്യക്തമാക്കിയത്.
തമിഴ്‌നാട്ടില്‍ വകുപ്പില്ലാ മന്ത്രിയായി സെന്തില്‍ ബാലാജി തുടരുന്നത് ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് മദ്രാസ് ഹൈകോടതി ജൂലൈ ഏഴിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. മന്ത്രി തുടരുന്നത് അനൗചിത്യമെന്ന് ഗവര്‍ണര്‍ പറയുന്നതും, പുറത്താക്കിയുള്ള ഉത്തരവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ പരാമര്‍ശിച്ചു.
ഭരണഘടനപരമായി മാത്രമേ ഇടപെടാനാകുവെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഗവര്‍ണറുടെ അസാധാരണ നടപടി തമിഴ് നാട് രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയാണ്.
2013- 14ല്‍ ഗതാഗത മന്ത്രിയായിരിക്കെ ഡ്രൈവര്‍, കന്‍ഡക്ടര്‍, മെകാനിക്, എന്‍ജിനീയര്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് സെന്തില്‍ ബാലാജിക്കെതിരായ കേസ്. കഴിഞ്ഞമാസം, മന്ത്രിയുമായി ബന്ധമുളള സ്ഥാപനങ്ങളിലും സഹോദരന്റേതടക്കമുള്ള വീടുകളിലും ആദായ നികുതി വകുപ്പ് എട്ടുദിവസം തുടര്‍ചയായി പരിശോധന നടത്തിയിരുന്നു. ബാലാജിയുടെ ബാങ്ക് അകൗണ്ടിലെ 1.34 കോടി രൂപയും ഭാര്യയുടെ അകൗണ്ടിലെ 29.55 ലക്ഷം രൂപയും രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കാട്ടി റിപോര്‍ടും നല്‍കിയിരുന്നു.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ ഐ എഡി എം കെ സ്ഥാനാര്‍ഥിയായി കരൂര്‍ മണ്ഡലത്തില്‍ നിന്നാണ് ബാലാജി ആദ്യമായി തിരഞ്ഞെടുത്തത്. 2011-ല്‍ കരൂരില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഗതാഗത മന്ത്രിയായി. ആ വേളയിലാണ് തൊഴില്‍ തട്ടിപ്പ് നടന്നതെന്നാണ് പറയുന്നത്. 2015ല്‍ ജയലളിതയുടെ അടുത്ത അനുയായിയായ വികെ ശശികലയുടെ കുടുംബാംഗങ്ങളുമായി തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു .
2016ലെ തിരഞ്ഞെടുപ്പില്‍ അരവരി മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും എ ഐ എഡി എം കെ സര്‍കാരില്‍ ഉള്‍പെടുത്തിയിരുന്നില്ല. പാര്‍ടിയിലെ പിളര്‍പ്പിനുശേഷം ബാലാജി ശശികലയുടെ അനന്തരവനുമായി സഖ്യത്തിലായി. മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ഹര്‍ജി നല്‍കിയതിന് 2017ല്‍ നിയമസഭാ സ്പീകര്‍ അയോഗ്യരാക്കിയ 18 പേരില്‍ ഒരാളായിരുന്നു. 2018ല്‍ ഡി എം കെയില്‍ ചേര്‍ന്ന് ബാലാജി അരവക്കുറിച്ചി മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു. 2019-ല്‍ ഈ മണ്ഡലത്തില്‍ നിന്നും 2021-ല്‍ കരൂരില്‍ നിന്നും വീണ്ടും വിജയിച്ചു.
ഇതോടെ തമിഴ്‌നാട്ടില്‍ ഗവര്‍ണറും സര്‍കാരും തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായഭിന്നത കൂടുതല്‍ രൂക്ഷമാകുമെന്നാണ് സൂചന. ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് തമിഴ്നാട് സര്‍കാര്‍. മന്ത്രിയെ നീക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ ശുപാര്‍ശ ഡിഎംകെ സര്‍കാര്‍ തള്ളിയിരുന്നു. സെന്തില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുമെന്ന ഔദ്യോഗിക അറിയിപ്പും പുറത്തിറക്കി. ഇതിനു പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.
കോഴക്കേസും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്നയാള്‍ മന്ത്രിസഭയില്‍ തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കുമെന്നും തമിഴ്‌നാട് രാജ്ഭവന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിലവില്‍ വകുപ്പില്ലാ മന്ത്രിയായി തമിഴ് നാട് മന്ത്രിസഭയില്‍ തുടരുകയായിരുന്നു സെന്തില്‍ ബാലാജി.
സെന്തില്‍ ബാലാജിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂലൈ 12 വരെ നീട്ടിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ആശുപത്രിയില്‍ കഴിയുന്ന സെന്തില്‍ ബാലാജിയെ പ്രിന്‍സിപല്‍ സെഷന്‍സ് കോടതി ജഡ്ജിക്ക് മുന്നില്‍ കഴിഞ്ഞദിവസം ഹാജരാക്കിയത്. മന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ജഡ്ജി കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു. ജൂണ്‍ 13 നാണ് മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ അറസ്റ്റിന് പിന്നാലെ ഹൃദ്രോഗത്തിന് ചികിത്സയിലായ സെന്തില്‍ ബാലാജിയെ ഇഡിക്ക് ഇതുവരെയും ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മന്ത്രി ഉടനൊന്നും ആശുപത്രി വിടില്ലെന്നാണ് വിവരം. 20 ദിവസം കൂടി നിരീക്ഷണത്തില്‍ തുടരണമെന്നും, കുടുംബാംഗങ്ങളെ പോലും ശാസ്ത്രക്രിയക്ക് ശേഷം കാണാന്‍ അനുവദിച്ചിട്ടില്ലെന്നുമാണ് കാവേരി ആശുപത്രി വ്യക്തമാക്കിയത്.
തമിഴ്‌നാട്ടില്‍ വകുപ്പില്ലാ മന്ത്രിയായി സെന്തില്‍ ബാലാജി തുടരുന്നത് ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് മദ്രാസ് ഹൈകോടതി ജൂലൈ ഏഴിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. മന്ത്രി തുടരുന്നത് അനൗചിത്യമെന്ന് ഗവര്‍ണര്‍ പറയുന്നതും, പുറത്താക്കിയുള്ള ഉത്തരവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ പരാമര്‍ശിച്ചു.
ഭരണഘടനപരമായി മാത്രമേ ഇടപെടാനാകുവെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഗവര്‍ണറുടെ അസാധാരണ നടപടി തമിഴ് നാട് രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയാണ്.
2013- 14ല്‍ ഗതാഗത മന്ത്രിയായിരിക്കെ ഡ്രൈവര്‍, കന്‍ഡക്ടര്‍, മെകാനിക്, എന്‍ജിനീയര്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് സെന്തില്‍ ബാലാജിക്കെതിരായ കേസ്. കഴിഞ്ഞമാസം, മന്ത്രിയുമായി ബന്ധമുളള സ്ഥാപനങ്ങളിലും സഹോദരന്റേതടക്കമുള്ള വീടുകളിലും ആദായ നികുതി വകുപ്പ് എട്ടുദിവസം തുടര്‍ചയായി പരിശോധന നടത്തിയിരുന്നു. ബാലാജിയുടെ ബാങ്ക് അകൗണ്ടിലെ 1.34 കോടി രൂപയും ഭാര്യയുടെ അകൗണ്ടിലെ 29.55 ലക്ഷം രൂപയും രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കാട്ടി റിപോര്‍ടും നല്‍കിയിരുന്നു.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ ഐ എഡി എം കെ സ്ഥാനാര്‍ഥിയായി കരൂര്‍ മണ്ഡലത്തില്‍ നിന്നാണ് ബാലാജി ആദ്യമായി തിരഞ്ഞെടുത്തത്. 2011-ല്‍ കരൂരില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഗതാഗത മന്ത്രിയായി. ആ വേളയിലാണ് തൊഴില്‍ തട്ടിപ്പ് നടന്നതെന്നാണ് പറയുന്നത്. 2015ല്‍ ജയലളിതയുടെ അടുത്ത അനുയായിയായ വികെ ശശികലയുടെ കുടുംബാംഗങ്ങളുമായി തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു .
Keywords: Tamil Nadu Guv dismisses DMK's Senthil Balaji from Council of Ministers, Chennai, News, Politics, DMK, Chief Minister, Governor, Dismises, Senthil Balaji, Controversy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.