Arrested | പുളിമരത്തോട്ടം വിട്ട് കൃഷിത്തോട്ടത്തില്‍ നിലയുറപ്പിച്ച് അരിക്കൊമ്പന്‍; ദൃശ്യം പകര്‍ത്താന്‍ ഡ്രോണ്‍ പറത്തിയ യൂട്യൂബര്‍ അറസ്റ്റില്‍
May 27, 2023, 17:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കമ്പം/ചെന്നൈ: (www.kvartha.com) കേരള അതിര്‍ത്തിയോടു ചേര്‍ന്ന് തമിഴ്‌നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയതിനുശേഷം പുളിമരത്തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാന അരിക്കൊമ്പന്‍ തിരിച്ചിറങ്ങി. നിലവില്‍ ജനവാസ മേഖലയ്ക്കു സമീപം കൃഷിത്തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കയാണ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനു പ്രദേശത്ത് രണ്ടു യുവാക്കള്‍ ചേര്‍ന്ന് ഡ്രോണ്‍ പറത്തിയതോടെയാണ് ആന പുളിമരത്തോട്ടത്തില്‍നിന്ന് പുറത്തിറങ്ങിയത്.
യൂട്യൂബ് ചാനല്‍ നടത്തുന്ന ഇവരില്‍ ഒരാളെ സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. പുളിമരത്തോട്ടത്തില്‍വച്ച് മയക്കുവെടിവച്ച് അരിക്കൊമ്പനെ പിടികൂടാനായിരുന്നു തമിഴ്‌നാട് വനംവകുപ്പിന്റെ പദ്ധതി. ഇതാണ് ഡ്രോണ്‍ പറത്തിയതുവഴി പാളിയത്. അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടാന്‍ തമിഴ്‌നാട് സര്‍കാര്‍ ഉത്തരവിറക്കിയിരുന്നു.
ആനയെ മേഘമല കടുവാസങ്കേതത്തിനുള്ളില്‍ വിടാനാണ് ഉത്തരവ്. ദൗത്യത്തിനായി ആനമലയില്‍നിന്നു മൂന്നു കുങ്കിയാനകളെ എത്തിക്കും. ഞായറാഴ്ച പുലര്‍ചെയോടെ തന്നെ ദൗത്യം തുടരുമെന്നാണ് അറിയുന്നത്. കമ്പം മേഖലയില്‍ അതീവജാഗ്രത നിര്‍ദേശമുണ്ട്. കമ്പം ടൗണില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതു ലംഘിച്ച 20 പേര്‍ക്കെതിരെ കേസെടുത്തു. ജനം പുറത്തിറങ്ങരുതെന്നു നിര്‍ദേശം നല്‍കി. കമ്പംമേട്ട് റൂടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.
ആനയെ പിടികൂടുന്നത് സംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും വനംമന്ത്രിയും തമ്മില്‍ ആശയവിനിമയം നടത്തി. തേനി എംഎല്‍എയുമായും ഇരുവരും ചര്‍ച നടത്തുന്നുണ്ട്. ആനയെ പിടികൂടാന്‍ എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്നും എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ വന്‍തോതില്‍ ഭീതി സൃഷ്ടിച്ച് നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഓടോറിക്ഷയും ബൈകും ഉള്‍പെടെ തകര്‍ത്ത ആന, ആളുകളെ വിരട്ടിയോടിച്ചു. ഓടോറിക്ഷയിലുണ്ടായിരുന്ന ബല്‍രാജിന് പരുക്കേറ്റു. ടൗണിലെ പ്രധാന റോഡുകളിലൊന്നിലൂടെ ആളുകളെ ഓടിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യം പുറത്തുവന്നിരുന്നു.
അരിക്കൊമ്പന്റെ പരാക്രമം ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാനുള്ള തീരുമാനം. മുന്‍പും തമിഴ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ അരിക്കൊമ്പന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. തമിഴ്‌നാട് സര്‍കാര്‍ ബസിനു നേരെ അരിക്കൊമ്പന്‍ പാഞ്ഞടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതിനിടെ അരിക്കൊമ്പനെ ഭയന്ന് മേഘമലയിലേക്കുള്ള വിനോദസഞ്ചാരം പോലും നിര്‍ത്തിവച്ചിരുന്നു.
Keywords: Tamil Nadu Forest Department To Tranquilize Aarikomban; YouTuber who flew drone to capture scene arrested, Chennai, News, Aarikomban, Trending, Arrested, Tourist, Injury, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.