Road Accident | ധനമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രടറിയും ഭാര്യയും സഞ്ചരിച്ച കാര്‍ തമിഴ്‌നാട്ടില്‍ അപകടത്തില്‍പെട്ടു; 5 പേര്‍ക്ക് പരുക്ക്

 



തെങ്കാശി: (www.kvartha.com) ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രടറി സുരേഷ് സഞ്ചരിച്ച കാര്‍ തമിഴ്‌നാട്ടില്‍ അപകടത്തില്‍പെട്ട് ഭാര്യയും സുഹൃത്തുക്കളുമടക്കം അഞ്ച് പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സുരേഷ് (52), ഭാര്യ മിനി (51), സുഹൃത്തുക്കളായ ദീപു (50), ബിജു(52), കോട്ടയം സ്വദേശി പ്രശാന്ത്(59) എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

Road Accident | ധനമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രടറിയും ഭാര്യയും സഞ്ചരിച്ച കാര്‍ തമിഴ്‌നാട്ടില്‍ അപകടത്തില്‍പെട്ടു; 5 പേര്‍ക്ക് പരുക്ക്


സുരേഷിന്റെ തലയ്ക്കാണ് പരുക്കേറ്റത്. ബാക്കിയുളളവരുടെ കൈയ്ക്കും കാലിനുമാണ് പരുക്ക്. പരുക്കേറ്റവരെ തെങ്കാശി ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്തെ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് തെങ്കാശി ജില്ലയിലെ സാമ്പുവര്‍ വടകരയ്ക്ക് സമീപത്തുവച്ചായിരുന്നു അപകടം. ചുരണ്ടയിലെ സൂര്യകാന്തി പൂ പാടം കണ്ടു മടങ്ങുന്ന വഴിക്കു കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. 

Keywords:  News,National,India,Tamilnadu,Accident,Injured,hospital,Treatment, Tamil Nadu: Finance Minister's Additional Private Secretary Met With Accident 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia