SWISS-TOWER 24/07/2023

Arrested | 'സര്‍പ്രൈസ് സമ്മാനമുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ക്രൂരത; പ്രണയപ്പകയില്‍ ബ്ലെയ്ഡ് ഉപയോഗിച്ച് 2 കൈകളിലും കാലുകളിലും കഴുത്തിലും ആഴത്തില്‍ മുറിവേല്‍പ്പിച്ച ശേഷം യുവതിയെ ജീവനോടെ കത്തിച്ചു'; ട്രാന്‍സ്‌ജെന്‍ഡര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (KVARTHA) തമിഴ്‌നാട്ടില്‍ ഐടി ജീവനക്കാരിയായ യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. മധുര സ്വദേശിനിയായ ആര്‍ നന്ദിനിയെന്ന 27 കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയ മഹേശ്വരിയെന്ന വെട്രിമാരന്‍ (26) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

പൊലീസ് പറയുന്നത്: ശനിയാഴ്ച വൈകിട്ടോടെ തലമ്പൂരിനടുത്ത് പൊന്‍മാറിലെ ആളൊഴിഞ്ഞ പ്രദേശത്തുവെച്ചാണ് കൊലപാതകം നടന്നത്. പ്രണയബന്ധത്തില്‍ നിന്നും നന്ദിനി പിന്മാറിയതാണ് കൊലപാതകത്തിന് കാരണം. മഹേശ്വരിയും നന്ദിനിയും മധുരയില്‍ ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തുടര്‍ പഠനത്തിനായി നന്ദിനി സ്‌കൂള്‍ മാറി മറ്റൊരിടത്തേക്ക് പോയി. ഇതിനിടെ മഹേശ്വരി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി വെട്രിമാരാനായി മാറി. കഴിഞ്ഞ എട്ട് മാസമായി ഇരുവരും ഒരേ ഐടി സ്ഥാപനത്തില്‍ ജീവനക്കാരായിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി ഇരുവരും തമ്മില്‍ വഴക്കുകളുണ്ടായിരുന്നു. നന്ദിനി മറ്റ് പുരുഷ സുഹൃത്തുക്കളുമായി സംസാരിക്കുന്നതില്‍ വെട്രിമാരന്‍ അതൃപ്തനായിരുന്നു.

കുറച്ച് നാളായി നന്ദിനി വെട്രിമാരനുമായി സംസാരിച്ചിരുന്നില്ല. ഇതിനിടെ മറ്റൊരു യുവാവിനൊപ്പം നന്ദിനിയെ ഇയാള്‍ കണ്ടു. ഇതോടെയാണ് പ്രതി നന്ദിനിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഡിസംബര്‍ 24ന് നന്ദിനിയുടെ ജന്മദിനമായിരുന്നു. ഇതിന്റെ തലേന്ന് ശനിയാഴ്ച ഒരിക്കല്‍ കൂടി കാണണമെന്നും ഒരു സര്‍പ്രൈസ് സമ്മാനമുണ്ടെന്നും പറഞ്ഞാണ് വെട്രിമാരന്‍ നന്ദിനിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചുകൊണ്ടുവന്നത്.

നന്ദിനിയെ കൈകാലുകള്‍ ചങ്ങലകൊണ്ട് ബന്ധിച്ച ശേഷമാണ് അതിക്രൂരമായി പ്രതി കൊലപ്പെടുത്തിയത്. സമ്മാനം നല്‍കാനെന്ന വ്യാജേന കൈകള്‍ കെട്ടിയിട്ട ശേഷം പ്രതി യുവതിയെ കൊലപ്പെടുത്തിയതാകാമെന്നാണ് സംശയിക്കുന്നത്. ബ്ലെയ്ഡ് ഉപയോഗിച്ച് രണ്ട് കൈകളിലും കാലുകളിലും കഴുത്തിലും ആഴത്തില്‍ മുറിവേല്‍പ്പിച്ച ശേഷമായിരുന്നു പ്രതി നന്ദിനിയെ ജീവനോടെ കത്തിച്ചത്.

Arrested | 'സര്‍പ്രൈസ് സമ്മാനമുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ക്രൂരത; പ്രണയപ്പകയില്‍ ബ്ലെയ്ഡ് ഉപയോഗിച്ച് 2 കൈകളിലും കാലുകളിലും കഴുത്തിലും ആഴത്തില്‍ മുറിവേല്‍പ്പിച്ച ശേഷം യുവതിയെ ജീവനോടെ കത്തിച്ചു'; ട്രാന്‍സ്‌ജെന്‍ഡര്‍ അറസ്റ്റില്‍


ശനിയാഴ്ച രാത്രിയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ നന്ദിനിയെ പരിസരവാസികള്‍ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നും കണ്ടെത്തുന്നത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പ്രതിയെ ചോദ്യം ചെയ്ത ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി.


Keywords: News, National, National-News, Crime-News, Tamil Nadu News, Chennai News, Female Techie, Killed, Rejecting Love, Proposal, Accused, Arrested, Police, Crime, Birthday, Tamil Nadu: Female Techie Killed in Chennai for Rejecting Love Proposal; Accused Arrested.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia