സെപ്റ്റംബർ മുതൽ 50 ശതമാനം കുട്ടികളെ പ്രവേശിപ്പിച്ച് സ്കൂളുകൾ തുറക്കും; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് തമിഴ്നാട്
Aug 21, 2021, 21:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 21.08.2021) തമിഴ്നാട്ടിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. തിങ്കളാഴ്ച മുതൽ പകുതിയാളുകളെ പ്രവേശിപ്പിച്ച് തിയറ്ററുകൾ തുറക്കാം. അടുത്ത മാസം ഒന്ന് മുതൽ ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ 50 ശതമാനം കുട്ടികളെ പ്രവേശിപ്പിച്ച് സ്കൂളുകൾ തുറക്കും.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിച്ച് മുഴുവൻ കോളജുകൾ തുറക്കാനും തീരുമാനമായി. രാത്രി ഒൻപത് വരെ അനുമതി ഉണ്ടായിരുന്ന കടകളുടെ പ്രവർത്തന സമയം 10 വരെ നീട്ടി.
ബീചുകളിലേക്കും പാർകുകളിലേക്കും മൃഗശാലകളിലേക്കും നിയന്ത്രണങ്ങളോടെ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചു. മുഴുവൻ സ്റ്റാഫുകളേയും അനുവദിച്ച് ഐടി കമ്പനികൾക്ക് പ്രവർത്തിക്കാനും അനുമതി നൽകി.

മദ്യം വിളമ്പുന്ന പബുകൾക്കും ക്ലബുകൾക്കും തുറന്ന് പ്രവർത്തിക്കാം. കർണാടകത്തിലേക്കും ആന്ധ്രയിലേക്കുമുള്ള പൊതുഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിക്കാനും തമിഴ്നാട് സർകാർ തീരുമാനിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
9 മുതൽ 12 വരെ ക്ലാസുകളിൽ മാത്രമേ ആദ്യഘട്ടത്തിൽ ക്ലാസുകൾ ആരംഭിക്കൂ. ആഗസ്റ്റ് 16 മുതൽ സംസ്ഥാനത്തെ മെഡികൽ കോളജുകൾ തുറക്കാനും തീരുമാനമായി. സ്കൂളുകൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
Keywords: News, Chennai, Tamilnadu, COVID-19, COVID-
19, Corona, Lockdown, National, India, Top-Headlines, Tamil Nadu extends lockdown for another two weeks with more relaxations. Details here.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.