Joins BJP | തമിഴ് നാട്ടിലെ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു; പാർട്ടി നേതൃത്വം ഞെട്ടലിൽ

 


ചെന്നൈ: (KVARTHA) തമിഴ്‌നാട്ടിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ കോൺഗ്രസ് എംഎൽഎയായ വിജയധരണി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർ പാർട്ടി മാറുമെന്ന തരത്തിൽ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. സംസ്ഥാന സർക്കാരിൻ്റെ ബജറ്റ് സമ്മേളനത്തിനിടെ പോലും അവർ നിയമസഭയിൽ വന്നിരുന്നില്ല. പാർട്ടി നേതാക്കൾക്ക് അവരെ ബന്ധപ്പെടാനും കഴിഞ്ഞതുമില്ല.

Joins BJP | തമിഴ് നാട്ടിലെ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു; പാർട്ടി നേതൃത്വം ഞെട്ടലിൽ

ഡെൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി എൽ മുരുകൻ്റെ സാന്നിധ്യത്തിലാണ് വിജയധരണി ബിജെപിയിൽ ചേർന്നത്. നിലവിൽ നിയമസഭാ കോൺഗ്രസ് പാർട്ടി വിപ്പാണ്. പാർട്ടിയിൽ തനിക്ക് പ്രാധാന്യം നൽകാത്തതിൽ വിജയധരണി കോൺഗ്രസ് നേതൃത്വത്തോട് അതൃപ്തയാണെന്നും അവർ ബിജെപിയിൽ ചേരാൻ പോകുന്നുവെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബിജെപിയുടെ കെണിയിൽ വിജയധരണി വീഴില്ലെന്ന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സെൽവപെരുന്ദഗൈ പറഞ്ഞിരുന്നു.

കോൺഗ്രസ് നേതാവും കന്യാകുമാരി ലോക്‌സഭ മണ്ഡലം എംപിയുമായിരുന്ന എച്ച് വസന്തകുമാർ കൊറോണ ബാധിച്ച് മരിച്ചതിനെ തുടർന്ന് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ വിജയധരണി മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പാർട്ടി നേതൃത്വം വിജയധരണിക്ക് അവസരം നൽകാതെ അന്തരിച്ച വസന്തകുമാറിൻ്റെ മകൻ വിജയ് വസന്തിനെ മത്സരിപ്പിക്കുകയായിരുന്നു. ഇദ്ദേഹം ജയിച്ച് എംപിയും ആയി. അന്നുമുതൽ കോൺഗ്രസ് നേതൃത്വത്തോട് നല്ല ബന്ധത്തിലല്ല എംഎൽഎ. 2021ൽ തന്നെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി നിയമിക്കാത്തതിലും വിജയധരണിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Keywords: News, National, Chennai, Tamil Nadu, Congress, MLA, BJP, Congress, Party, Leader, Report,  Tamil Nadu Congress MLA joins BJP.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia