Criticized | മോദിയുടെ കണ്ണുകള്‍ക്ക് പോലും അദ്ദേഹത്തിന്റെ കണ്ണുനീരിനെ വിശ്വാസമില്ല; തമിഴ് സംസാരിക്കാനറിയാത്തതില്‍ ഖേദിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
Mar 30, 2024, 21:48 IST
ചെന്നൈ: (KVARTHA) മോദിയുടെ കണ്ണുകള്‍ക്ക് പോലും അദ്ദേഹത്തിന്റെ കണ്ണുനീരിനെ വിശ്വാസമില്ലെന്നും പ്രധാനമന്ത്രിയുടേത് കാപട്യമാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. കഴിഞ്ഞ ദിവസം തമിഴ് സംസാരിക്കാനറിയാത്തതില്‍ ഖേദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം.
മോദി തമിഴിലെ വാക്കുകളെ ഹിന്ദിയിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണ്. തമിഴിനെതിരെ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. തമിഴ്‌നാട്ടിലേക്ക് മുന്‍പ് നടത്തിയ സന്ദര്‍ശനങ്ങളില്‍ ആദ്യം ഇംഗ്ലീഷില്‍ സംസാരിച്ചിരുന്ന മോദി ഇപ്പോള്‍ ഹിന്ദിയിലേക്ക് മാറിയതിന്റെ കാരണമെന്താണെന്നും അദ്ദേഹം എക്‌സിലൂടെ ചോദിച്ചു.
സ്റ്റാലിന്റെ വാക്കുകള്‍:
കഴിഞ്ഞദിവസം വൈകുന്നേരം തമിഴ് സംസാരിക്കാന്‍ അറിയാത്തതില്‍ ഖേദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. വാര്‍ത്തകളില്‍ തമിഴ് ഭാഷയിലെ മനോഹരമായ വാനൊലി എന്ന പദത്തെ ഹിന്ദിയിലെ ആകാശവാണി എന്ന പദമാക്കി മാറ്റുമെന്നും പറഞ്ഞിരുന്നു. മോദിയുടെ കണ്ണുകള്‍ക്ക് പോലും അദ്ദേഹത്തിന്റെ കണ്ണുനീരിനെ വിശ്വാസമില്ല. ഒരു കണ്ണിനെ കുത്തി വേദനിപ്പിച്ച് മറുകണ്ണിലൂടെ കണ്ണുനീര്‍ വരുത്തുന്നത് എന്തുതരം തമിഴ് സ്‌നേഹമാണ് എന്നും സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.
എല്ലാത്തിലും ഹിന്ദി എന്നതും എല്ലായിടത്തും ഹിന്ദിയെന്നതുമാണ് ഇന്നത്തെ സര്‍കാരിന്റെ ഏറ്റവും വലിയ പരാജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള വിമാനങ്ങളില്‍ തമിഴ് ഭാഷയില്‍ അറിയിപ്പുകള്‍ നല്‍കുമെന്ന് പറഞ്ഞിരുന്നു. അതും കേന്ദ്ര സര്‍കാര്‍ നടപ്പാക്കിയിട്ടില്ല. ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Tamil Nadu CM Stalin Slams PM Modi Says, 'Even Modi’s Eyes Won’t Believe His Tears'; Calls Him 'hypocrite', Chennai, News, CM Stalin, Criticized, PM Modi, Politics, Social Media, BJP, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.