US Trip | വിദേശ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കല്‍; തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ യുഎസിലേക്ക്; ചുമതലകള്‍ ഉദയനിധിക്ക് കൈമാറുമോ?


ഓഗസ്റ്റ് 22ന് ആരംഭിക്കുന്ന യുഎസ് സന്ദര്‍ശനം മൂന്നാഴ്ച നീണ്ടു നില്‍ക്കുമെന്നുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്.
സ്റ്റാലിന്റെ അഭാവത്തില്‍ മുഖ്യമന്ത്രിയുടെ ചുമതലകള്‍ മകനും കായിക വകുപ്പ് മന്ത്രിയുമായ ഉദയനിധിക്ക് കൈമാറുമെന്നുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
നേരത്തെ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഡിഎംകെ ഇത് നിഷേധിച്ചിരുന്നു.
ചെന്നൈ: (KVARTHA) വിദേശ നിക്ഷേപകരെ (Foreign investors) സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ (Tamil Nadu CM MK Stalin) യു എസിലേക്ക് (US) പോകുന്നു. ഓഗസ്റ്റ് അവസാനവാരമായിരിക്കും സന്ദര്‍ശനമെന്നുള്ള റിപോര്‍ടുകള്‍ (Report) പുറത്തുവരുന്നുണ്ട്. വ്യവസായികളുമായും (BusinessMen) മറ്റു സംഘടനകളുമായും (Organizations) ചര്‍ച (Meeting) നടത്തുന്നതിന് വേണ്ടിയാണ് സ്റ്റാലിന്റെ യുഎസ് യാത്ര.
ഓഗസ്റ്റ് 22ന് ആരംഭിക്കുന്ന യുഎസ് സന്ദര്‍ശനം മൂന്നാഴ്ച നീണ്ടു നില്‍ക്കുമെന്നുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്. സ്റ്റാലിന്റെ അഭാവത്തില്‍ മുഖ്യമന്ത്രിയുടെ ചുമതലകള്‍ മകനും കായിക വകുപ്പ് മന്ത്രിയുമായ ഉദയനിധിക്ക് കൈമാറുമെന്നുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. നേരത്തെ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഡിഎംകെ ഇത് നിഷേധിച്ചിരുന്നു.
സ്റ്റാലിന്റെ യുഎസ് യാത്രയ്ക്ക് മുന്നോടിയായി മന്ത്രിസഭയില്‍ ചില നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളും ഉന്നത നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്. മന്ത്രിസഭാ പുനസംഘടന വൈകാതെ നടത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ചിലരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുമെന്നും ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വന്നേക്കുമെന്നുമുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.