Stalin's Birthday | 'ദീര്‍ഘായുസും ആരോഗ്യവും നേരുന്നു'; തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് പിറന്നാള്‍ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ജന്മദിനത്തില്‍ പ്രതിപക്ഷപാര്‍ടികളുടെ ഐക്യസംഗമം സംഘടിപ്പിച്ച് ഡിഎംകെ

 




ചെന്നൈ: (www.kvartha.com) 70ാം പിറന്നാള്‍ ആഘോഷിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, സിനിമാതാരം രജനികാന്ത് ഉള്‍പെടെയുള്ള പ്രമുഖര്‍. 

'തമിഴ്നാട് മുഖ്യമന്ത്രി തിരു @mkstalin ജിക്ക് ജന്മദിനാശംസകള്‍. അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവും നല്‍കട്ടെ'- എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ദീര്‍ഘകാലം ആരോഗ്യത്തോടെയിരിക്കട്ടെയെന്ന് രജനീകാന്തും ആശംസിച്ചു. 

സ്റ്റാലിന്റെ പിറന്നാളിനോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളാണ് ഡിഎംകെ തമിഴ്‌നാട്ടില്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷപാര്‍ടികളുടെ ഐക്യസംഗമമായി ഡിഎംകെ മഹാറാലി നടത്തുന്നതിനാണ് തീരുമാനം. ചെന്നൈ നന്ദനത്തുള്ള വൈഎംസിഎ മൈതാനത്തിലാണ് മെഗാറാലി നടക്കുക. 

Stalin's Birthday | 'ദീര്‍ഘായുസും ആരോഗ്യവും നേരുന്നു'; തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് പിറന്നാള്‍ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ജന്മദിനത്തില്‍ പ്രതിപക്ഷപാര്‍ടികളുടെ ഐക്യസംഗമം സംഘടിപ്പിച്ച് ഡിഎംകെ


കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, എസ് പി അധ്യക്ഷനായ അഖിലേഷ് യാദവ്, ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടക്കമുള്ള പ്രതിപക്ഷനിരയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം റാലിയില്‍ പങ്കെടുക്കും.

കുഞ്ഞുങ്ങള്‍ക്ക് മോതിരവിതരണം, കര്‍ഷകര്‍ക്ക് വിത്തുവിതരണം തുടങ്ങി തദ്ദേശ തലത്തിലും പാര്‍ടി പ്രവര്‍ത്തകര്‍ പരിപാടികള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഒരു തരത്തിലുള്ള ആഢംബര ആഘോഷവും വേണ്ടെന്നും ചടങ്ങുകള്‍ ലളിതമാകണമെന്നും പാര്‍ടി പ്രവര്‍ത്തകര്‍ക്ക് തമിഴ്‌നാടിന്റെ എട്ടാമത്തെ മുഖ്യമന്ത്രി സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2021ലാണ് സ്റ്റാലിന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

Keywords:  News,National,India,chennai,Birthday,CM,PM,Prime Minister,Narendra Modi,Social-Media,Politics,DMK,Top-Headlines,Latest-News, Tamil Nadu Chief Minister Stalin's birthday today; DMK organized the unity of opposition parties
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia