മകന്റെ കാമുകിയെ തടവിലാക്കി താലികെട്ടി ലൈംഗികമായി പീഡിപ്പിച്ചു; ബിസിനസുകാരനായ പിതാവ് കുടുങ്ങിയത് മകന്റെ പരാതിയില്‍
Feb 3, 2020, 11:13 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 03.02.2020) മകന്റെ കൂടെ പഠിച്ച കുട്ടിയും മകന്റെ കാമുകിയുമായ പെണ്‍കുട്ടിയെ തടവിലാക്കി താലികെട്ടി ലൈംഗികമായി പീഡിപ്പിച്ച ബിസിനസുകാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ നാഗപ്പട്ടണത്തില്‍ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന നിത്യനന്ദം എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകന്‍ മുകേഷ് കണ്ണന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അറസ്റ്റ്.
മുകേഷിന്റെ കാമുകിയായ ഇരുപതുകാരിയെ രണ്ട് ദിവസം തടവിലിട്ട് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നിത്യനന്ദനത്തിനെതിരെ പരാതിയില്‍ പറയുന്നത്.
ഐഐടിയില്‍ ഒന്നിച്ച് പഠിച്ചവരാണ് മുകേഷും യുവതിയും, ചെന്നൈയിലെ ഒരു സ്ഥാപനത്തില്‍ ഇവര്‍ ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. യുവതിയോടുള്ള മുകേഷിന്റെ പ്രണയം നിത്യാനന്ദം പലവട്ടം വിലക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഈ ബന്ധം ഇല്ലാതാക്കാന്‍ നിത്യാനന്ദം കണ്ടെത്തിയ പുതിയ വഴിയായിരുന്നു പീഡനം. വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ വിളിച്ചുവരുത്തി കെണിയില്‍ പെടുത്തുകയായിരുന്നു.
വീട്ടിലേക്ക് യുവതിയെ വിളിച്ചുവരുത്തി, ആദ്യം തന്നെ ഫോണ്‍ വാങ്ങിവച്ചു. പിന്നീട് യുവതിയുടെ കഴുത്തില്‍ ബലമായി താലി ചാര്‍ത്തി അവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് ആരും അറിയാതെ രണ്ട് ദിവസം വീട്ടില്‍ വച്ച് പീഡനം തുടരുകയും പിന്നീട് പെണ്‍കുട്ടിയെ നിത്യാനന്ദം ഒരു സുഹൃത്തായ ശക്തിവേലിന്റെ അരുവിക്കാടുള്ള വീട്ടിലേക്ക് മാറ്റി.
സംഭവം അറിഞ്ഞ മകന്‍ സ്ഥലത്ത് എത്തി യുവതിയെ രക്ഷിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നടപടി.

Keywords: News, National, chennai, Tamilnadu, Business Man, Son, Girl Friend, Molestation, Marriage, Police, Arrested, Tamil Nadu Businessman Torturing Son Girlfriend

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.