Arrested | ഫുട് ബോര്‍ഡില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാര്‍ഥികളെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്ന സംഭവം; നടി രഞ്ജന നാചിയാര്‍ അറസ്റ്റില്‍

 


ചെന്നൈ: (KVARTHA) തമിഴ്‌നാട് സ്റ്റേറ്റ് ബസിന്റെ ഫുട് ബോര്‍ഡില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാര്‍ഥികളെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്ന സംഭവത്തില്‍, തമിഴ് നടിയും ബിജെപി നേതാവുമായ രഞ്ജന നാചിയാര്‍ അറസ്റ്റില്‍. മാങ്കാട്ട് പൊലീസാണ് രഞ്ജനയെ അവരുടെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. ബസിന്റെ ഫുട് ബോര്‍ഡില്‍ നിന്ന വിദ്യാര്‍ഥികളെ കാറില്‍ പിന്തുടര്‍ന്ന് എത്തിയാണ് താരം മര്‍ദിച്ചതെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസിന്റെ നടപടി.

Arrested | ഫുട് ബോര്‍ഡില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാര്‍ഥികളെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്ന സംഭവം; നടി രഞ്ജന നാചിയാര്‍ അറസ്റ്റില്‍

കുട്ടികളെ ഉപദ്രവിച്ചതിനും ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനും നടിക്കെതിരെ പൊലീസ് കേസെടുത്തു. ചെന്നൈ കെറുമ്പാക്കത്ത് കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുണ്‍ട്രത്തൂര്‍ നിന്ന് പോരൂരിലേക്ക് പോകുകയായിരുന്ന ബസ് തടഞ്ഞുനിര്‍ത്തിയാണ് വിദ്യാര്‍ഥികളെ മര്‍ദിച്ചത്. വിദ്യാര്‍ഥികള്‍ ഈ രീതിയില്‍ യാത്രചെയ്യുന്നത് നിങ്ങള്‍ക്ക് തടയാമായിരുന്നില്ലേ എന്ന് രഞ്ജന ഡ്രൈവറോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

Keywords:  Tamil Nadu: BJP’s Ranjana Nachiyar arrested for assaulting, abusing students on govt bus, Chennai, News, Ranjana Nachiyar, Arrested, Complaint, Social Media, Students, Police, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia