Cutting Trees | അണക്കെട്ട് ബലപ്പെടുത്തണം; മുല്ലപ്പെരിയാറില്‍ 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രീംകോടതിയില്‍

 



ന്യൂഡെല്‍ഹി: (www.kvartha.com) മുല്ലപ്പെരിയാറില്‍ 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചു. അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരങ്ങള്‍ മുറിക്കണമെന്നാണ് തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. കേരളം മരം മുറിയ്ക്കാനുള്ള അനുവാദം പിന്‍വലിച്ച സാഹചര്യത്തിലാണ് അപേക്ഷ.

15 മരങ്ങള്‍ മുറിക്കാനാണ് തമിഴ്‌നാട് സര്‍കാര്‍ സുപ്രിംകോടതിയില്‍ അനുമതി തേടിയത്. അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരങ്ങള്‍ മുറിക്കണമെന്നാണ് തമിഴ്‌നാടിന്റെ വാദം. ബേബി ഡാമും എര്‍ത്ത് ഡാമും ശക്തിപ്പെടുത്തിയാല്‍ മറ്റ് അറ്റകുറ്റപ്പണികളില്ലാതെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി ഉയര്‍ത്താന്‍ സുപ്രീംകോടതി അനുവദിക്കുമെന്നാണ് തമിഴ്‌നാട് കരുതുന്നത്.

മറ്റ് അറ്റകുറ്റപ്പണികളില്ലാതെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി ഉയര്‍ത്തണമെന്നാണ് തമിഴ്‌നാടിന്റെ താത്പര്യം. ഇതിനായാണ് തമിഴ്‌നാട് അപേക്ഷ സമര്‍പിച്ചത്. നിലവില്‍ സുപ്രീംകോടതിയുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ അതിന് സാധിക്കുകയുള്ളു. 

Cutting Trees | അണക്കെട്ട് ബലപ്പെടുത്തണം; മുല്ലപ്പെരിയാറില്‍ 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രീംകോടതിയില്‍


എന്നാല്‍ അടിത്തറപോലും നിര്‍മിയ്ക്കാതെ വെറും മൂന്നടി മാത്രം കോണ്‍ക്രീറ്റ് ചെയ്ത് കെട്ടിപ്പൊക്കിയതാണ് ബേബിഡാം എന്നാണ് കേരളത്തിന്റെ നിലപാട്. 240 അടി നീളവും 53 അടി ഉയരവും എട്ടടി വീതിയും ബേബിഡാമിനുണ്ട്. 118 അടിയില്‍ നിന്ന് ജലനിരപ്പുയര്‍ത്താന്‍ ഷടര്‍ നിര്‍മിക്കാനിറങ്ങിയ തമിഴ്നാട് ആ പദ്ധതി ഒഴിവാക്കി ഇതിനായി മണ്ണ് നീക്കിയ സ്ഥലത്ത് ഡാം നിര്‍മിക്കുകയായിരുന്നു.

2021 നവംബറില്‍ നല്‍കിയ അനുമതി പുനഃസ്ഥാപിക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ബേബി അണക്കെട്ട് ബലപ്പെടുത്താന്‍ 2006ലെയും 2014ലെയും വിധികളിലൂടെ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ നടപടികള്‍ക്ക് കേരളം തടസ്സം നില്‍ക്കുന്നുവെന്ന വാദമാണ് തമിഴ്‌നാട് സര്‍കാര്‍ ഉന്നയിക്കുന്നത്. 

മുല്ലപ്പെരിയാര്‍ ബേബി അണക്കെട്ട് ബലപ്പെടുത്താനായി കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിന് മരങ്ങള്‍ മുറിക്കാന്‍ കേരളത്തിന്റെ ഭാഗത്ത് നിന്ന് അനുമതി നല്‍കിയിരുന്നു. ഇത് വിവാദമായതോടെ രണ്ട് ദിവസത്തിന് ശേഷം അനുമതി റദ്ദാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സുപ്രീംകോടതിയെ തമിഴ്‌നാട് സര്‍ക്കാര്‍ സമീപിച്ചിരുന്നു. കേരളം മരംമുറിക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കിയ വിവരം പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. ഈ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനവും കോടതി അലക്ഷ്യവുമാണെന്നും തമിഴ്‌നാട് സര്‍കാര്‍ വാദിച്ചിരുന്നു.

Keywords: News,National,India,New Delhi,Supreme Court of India,Tamilnadu,Kerala, Dam,Mullaperiyar,Mullaperiyar Dam,Top-Headlines, Tamil Nadu approach Supreme Court for cutting trees at Mullaperiyar Dam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia