Students Hospitalised | വിഷവാതകം ശ്വസിച്ചതാണെന്ന് സംശയം; തമിഴ്‌നാട്ടില്‍ ഛര്‍ദിച്ച് അവശരായി സ്‌കൂള്‍ വളപ്പിലും ക്ലാസ് മുറികളിലും കുഴഞ്ഞുവീണ 72 വിദ്യാര്‍ഥികള്‍ ചികിത്സയില്‍, അന്വേഷണം
Oct 15, 2022, 13:30 IST
ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടില്‍ ഛര്‍ദിച്ച് അവശരായി സ്‌കൂള്‍ വളപ്പിലും ക്ലാസ് മുറികളിലും കുഴഞ്ഞുവീണ നൂറിലധികം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിലെ ഒരു സര്‍കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. വിഷവാതകം ശ്വസിച്ചതാണ് കുട്ടികള്‍ അവശരാകാനുള്ള കാരണമെന്നാണ് ആശുപത്രി അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.
72 കുട്ടികള്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. വാതക ചോര്‍ചയുടെ ഉറവിടം വ്യക്തമല്ല. സ്‌കൂളിലെ സെപ്റ്റിക് ടാങ്കില്‍ നിന്നാകാം വിഷവാതകം ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സമീപമുള്ള വ്യവസായ ശാലകളില്‍ നിന്നാണോ എന്നും അന്വേഷിക്കുന്നുണ്ട്. പൊല്യൂഷന്‍ കന്‍ട്രോള്‍ ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.