Panchayat president killed | പഞ്ചായത് പ്രസിഡന്റിനെ പത്തംഗ സംഘം കുടുംബത്തിന് മുന്നില്‍ വച്ച് 'കൊലപ്പെടുത്തി'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവള്ളൂര്‍: (www.kvartha.com) 44 കാരനായ പഞ്ചായത് പ്രസിഡന്റിനെ പത്തംഗ സംഘം കുടുംബത്തിന് മുന്നില്‍ വച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്. തമിഴ്‌നാടിലെ തിരുവള്ളൂര്‍ ജില്ലയിലെ മിഞ്ചൂര്‍ ടൗണില്‍ ഞായറാഴ്ച രാത്രിയാണ് ദാരുണ സംഭവം.

Panchayat president killed | പഞ്ചായത് പ്രസിഡന്റിനെ പത്തംഗ സംഘം കുടുംബത്തിന് മുന്നില്‍ വച്ച് 'കൊലപ്പെടുത്തി'

അഖിലേന്‍ഡ്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (AIADMK) യുടെ പഞ്ചായത് പ്രസിഡന്റ് കെ മനോഹരനെയാണ് ഒരു സംഘം കൊലപ്പെടുത്തിയത്. പഞ്ചായത് പ്രസിഡന്റ് എന്ന നിലയില്‍ പ്രദേശത്ത് വലിയ സ്വാധീനമുള്ള വ്യക്തിയാണ് മനോഹരന്‍. അടുത്തിടെ നടന്ന ഗ്രാമീണ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൊണ്ടകരൈ പഞ്ചായത് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു.

സംഭവത്തെ കുറിച്ച് മിഞ്ചൂര്‍ പൊലീസ് പറയുന്നത്:

മനോഹരന്‍ കുടുംബത്തിനൊപ്പം തന്റെ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു കൊലപാതകം നടന്നത്. കുരുവിമേടിന് സമീപം എത്തിയ എഐഎഡിഎംകെ നേതാവിനെ ഒരു സംഘം തടയുകയായിരുന്നു.
ട്രകിലെത്തിയ സംഘം മനോഹരനെ കൊലപ്പെടുത്തിയശേഷം സ്ഥലം വിട്ടു. മനോഹരനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഭാര്യയെയും പെണ്‍മക്കളെയും സംഘം മര്‍ദിച്ചു.

എഐഎഡിഎംകെ നേതാവ് മനോഹരന്റെ കൊലപാതകം പ്രദേശത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Tamil Nadu: 44-year-old panchayat president killed in front of family by 10-member gang, Chennai, News, Politics, Killed, Police, Probe, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia