Students Arrested | 12-ാം ക്ലാസിലെ 3 വിദ്യാർഥികൾ അധ്യാപകരെ ശുചിമുറിയിൽ പൂട്ടിയിട്ടു; പെൺകുട്ടികളെ ശല്യപ്പെടുത്തി; പൊക്കി പൊലീസ്
Aug 31, 2022, 20:13 IST
ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടിലെ തിരുവൊട്ടിയൂരിൽ സർകാർ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസിലെ മൂന്ന് വിദ്യാർഥികൾ അധ്യാപകരെ ശുചിമുറിയിൽ പൂട്ടിയിടുകയും വിദ്യാർഥിനികളെ നിരന്തരം ശല്യം ചെയ്യുകയും ചെയ്തതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയും അറസ്റ്റ് ചെയ്ത പൊലീസ് ഇവരെ സർകാർ ഹോമിലേക്ക് അയച്ചു. ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 341, 294 (ബി), 353, 506 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
'അധ്യാപകരും സ്‌കൂൾ ഹെഡ്മാസ്റ്ററും മൂന്ന് വിദ്യാർഥികളോട് നല്ല രീതിയിൽ പെരുമാറാനും അച്ചടക്കം പാലിക്കാനും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും, അവർ മറ്റ് വിദ്യാർഥികളെ ഉപദ്രവിക്കുന്നത് തുടർന്നു. ഇതിൽ ഇടപെട്ടപ്പോൾ അധ്യാപകരെ ഭീഷണിപ്പെടുത്തി. മൂന്ന് പേരും മറ്റ് ക്ലാസുകളിൽ പോയി ഇരിക്കുകയും മറ്റ് വിദ്യാർഥികളെയും അധ്യാപകരെയും മോശം പരാമർശങ്ങൾ നടത്തി ശല്യപ്പെടുത്തുകയും ചെയ്യുന്നത് പതിവായിരുന്നു. കഴിഞ്ഞയാഴ്ച മൂവരും ചേർന്ന് ചില അധ്യാപകരെ ശുചിമുറിയിൽ പൂട്ടിയിടുകയായിരുന്നു', പൊലീസ് പറഞ്ഞു
തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുകയും വിഷയത്തിൽ അന്വേഷണം നടത്തുകയും വിദ്യാർഥികൾക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവൊട്ടിയൂർ പൊലീസ് കേസെടുത്ത് വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.