Accidental Death | ട്രെയിനിന്റെ വാതില്‍പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ പിടിവിട്ട് വീണ് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

 


ചെന്നൈ: (www.kvartha.com) ട്രെയിനിന്റെ വാതില്‍പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ പിടിവിട്ട് വീണ് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം. ജെനറല്‍ കോചില്‍ യാത്രചെയ്ത തെങ്കാശി ആലംകുളം സ്വദേശി മുത്തുകുമാര്‍ (32), തൂത്തുക്കുടി കോവില്‍പട്ടി സ്വദേശി മാരിയപ്പന്‍ (36) എന്നിവരാണ് മരിച്ചത്. യാത്രയ്ക്കിടെ ട്രെയിനിന്റെ വാതില്‍പടിയില്‍ ഇരിക്കാനുളള തര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചതെന്നാണ് റിപോര്‍ട്. 

നാഗര്‍കോവില്‍ - കോയമ്പതൂര്‍ എക്‌സ്പ്രസിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ഇരുവരും തമ്മില്‍ ആദ്യമുണ്ടായ വാകുതര്‍ക്കം പിന്നീടു കയ്യാങ്കളിയിേലക്ക് മാറിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അകത്തേക്ക് കയറാന്‍ സഹയാത്രികര്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും കൂട്ടാക്കിയില്ല. 

പരസ്പരം ആക്രമിക്കുന്നതിനിടെ, വിരുദുനഗറിനടുത്ത് സാത്തൂരിനടുത്ത് നിലതെറ്റി ഇരുവരും പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്നാണ് വിവരം. ഇതോടെ, യാത്രക്കാര്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി. മുത്തുകുമാര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാരിയപ്പനും മരിച്ചു. സംഭവത്തില്‍ തൂത്തുക്കുടി പൊലീസ് കേസെടുത്തു.

Accidental Death | ട്രെയിനിന്റെ വാതില്‍പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ പിടിവിട്ട് വീണ് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം


Keywords:  News, National, National-News, Accident-News, Tamil Nadu, Death, Train, Footboard Space, Tamil Nadu: 2 fall to death from train after fight for footboard space. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia