Actor Dead | ഹൃദയാഘാതം: ഹിന്ദി, തമിഴ് ടെലിവിഷന്‍ സീരിയലുകളിലെ ജനപ്രിയ താരം പവന്‍ അന്തരിച്ചു; 25-ാം വയസിലുള്ള നടന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി സിനിമാ ലോകം
Aug 19, 2023, 18:39 IST
ADVERTISEMENT
മുംബൈ: (www.kvartha.com) ഹിന്ദി, തമിഴ് ടെലിവിഷന്‍ സീരിയലുകളിലെ ജനപ്രിയ താരം പവന്‍ (25) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെ മുംബൈയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയാണ്. കര്‍ണാടക ഹരിതരപുര വിലേജിലെ നാഗരാജിന്റേയും സരസ്വതിയുടേയും മകനാണ് പവന്‍.
മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി ജന്മനാട്ടിലേക്ക് കൊണ്ടുപോയി. യുവതാരങ്ങളുടെ അപ്രതീക്ഷിത മരണം സിനിമാ മേഖലയെ ഞെട്ടിക്കുന്നതിനിടെയാണ് പവന്റെയും വിയോഗം. ഒരാഴ്ച മുമ്പ് കന്നഡ നടി സ്പന്ദന 35-ാം വയസ്സില്‍ ഹോടെല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
Keywords: Tamil and Hindi TV actor Pawan died at 25 due to cardiac arrest, Mumbai, News, Tamil and Hindi TV actor Pawan, Died, Dead Body, Obituary, Karnataka, Cardiac Arrest, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

