HC Order | 'സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി കൊടുക്കട്ടേ'; തെരുവുനായകള്‍ക്ക് പൊതുനിരത്തുകളില്‍ വച്ച് ഭക്ഷണം കൊടുക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈകോടതി

 


ADVERTISEMENT



മുംബൈ: (www.kvartha.com) തെരുവുനായകളുടെ ആക്രമണം ദിനംപ്രതി റിപോര്‍ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ തെരുവുനായകള്‍ക്ക് പൊതുനിരത്തുകളില്‍ വച്ച് ഭക്ഷണം കൊടുക്കുന്നതിനെതിരെ ബോംബെ ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം. തെരുവുനായകളുടെ സംരക്ഷണത്തിനായി വാദിക്കുന്നവര്‍ക്ക് മുന്‍സിപല്‍ കോര്‍പറേഷനില്‍ രെജിസ്റ്റര്‍ ചെയ്ത് തെരുവുനായകളെ ദത്തെടുത്ത് സംരക്ഷിക്കാമെന്നും കോടതി പറഞ്ഞു.
Aster_MIMS

നാഗ്പുരിലും പരിസരങ്ങളിലും ഒരു കാരണവശാലും പൊതുസ്ഥലങ്ങളില്‍ തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കരുതെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ എസ് ബി ശുക്രെ, എ എല്‍ പന്‍സാരെ എന്നിവരുടെ ബെഞ്ചിന്റേതാണ് നിര്‍ദേശം. 

HC Order | 'സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി കൊടുക്കട്ടേ'; തെരുവുനായകള്‍ക്ക് പൊതുനിരത്തുകളില്‍ വച്ച് ഭക്ഷണം കൊടുക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈകോടതി


നായകള്‍ക്ക് ഭക്ഷണം കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന മൃഗസ്നേഹികള്‍ അവയെ ദത്തെടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം കൊടുക്കട്ടേയെന്നാണ് കോടതി പറഞ്ഞത്. അല്ലെങ്കില്‍ നായകളെ ഷെല്‍ടര്‍ ഹോമുകളിലെത്തിച്ച് അവയ്ക്ക് ഭക്ഷണം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താമെന്നും കോടതി നിര്‍ദേശിച്ചു. 

പൊതുസ്ഥലങ്ങളില്‍ വച്ച് നായകള്‍ക്ക് ഭക്ഷണ വിതരണം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി നാഗ്പുര്‍ മുന്‍സിപല്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കി.

Keywords:  News,National,India,Mumbai,High Court,Court,Stray-Dog,Top-Headlines,Public Place, Take stray dogs home if interested in feeding them, says Bombay High Court
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia