Aadhaar | ആധാർ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത! ഇനി അനുമതിയില്ലാതെ ഡാറ്റ ഉപയോഗിക്കാൻ കഴിയില്ല; വെരിഫിക്കേഷന് മുമ്പ് വ്യക്തികളുടെ സമ്മതം അനിവാര്യമെന്ന് യുഐഡിഎഐ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെൽഹി: (www.kvartha.com) ആധാർ വെരിഫിക്കേഷൻ നടത്തുന്നതിന് മുമ്പ് സ്ഥാപനങ്ങൾ ആധാർ കാർഡ് ഉടമകളുടെ സമ്മതം തേടണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിർദേശിച്ചു. ഈ സമ്മതം പേപ്പറിൽ രേഖാമൂലം അല്ലെങ്കിൽ ഇലക്ട്രോണിക് ആയി എടുക്കാം.

വെരിഫിക്കേഷൻ യൂണിറ്റുകൾ (RE) മാന്യമായി പെരുമാറണമെന്നും ആധികാരിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ആധാർ നമ്പറിന്റെ സുരക്ഷയും രഹസ്യസ്വഭാവവും സംബന്ധിച്ച് ഉറപ്പ് നൽകണമെന്നും യുഐഡിഎഐ എടുത്തുപറഞ്ഞു. വ്യാജരേഖ ചമയ്ക്കുകയോ വഞ്ചന നടത്തുകയോ, സർട്ടിഫൈഡ് ഓപ്പറേറ്റർ മുഖേന തെറ്റായ ഉടമ്പടിയോ സംബന്ധിച്ച വിവരങ്ങൾ ആർഇക്ക് ലഭിച്ചാൽ ഉടൻ തന്നെ യുഐഡിഎഐയെ അറിയിക്കണമെന്നും നിർദേശങ്ങളിലുണ്ട്.

Aadhaar | ആധാർ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത! ഇനി അനുമതിയില്ലാതെ ഡാറ്റ ഉപയോഗിക്കാൻ കഴിയില്ല; വെരിഫിക്കേഷന് മുമ്പ് വ്യക്തികളുടെ സമ്മതം അനിവാര്യമെന്ന് യുഐഡിഎഐ


വെരിഫിക്കേഷന് മുമ്പ് മുഴുവൻ കാര്യങ്ങളും വിശദീകരിച്ച ശേഷം ബന്ധപ്പെട്ടവരിൽ നിന്ന് സമ്മതം വാങ്ങണമെന്ന് യുഐഡിഎഐ വ്യക്തമാക്കി. ആളുകളിൽ നിന്ന് എടുക്കുന്ന ഡാറ്റ അവർക്ക് നന്നായി അറിയിക്കണമെന്നും ആധാർ വെരിഫിക്കേഷന്റെ ആവശ്യകത മനസിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അധികാരം അനുസരിച്ച്, എന്ത് സമ്മതം വാങ്ങിയാലും, രേഖകളും രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങളും നിശ്ചിത സമയപരിധി വരെ സൂക്ഷിക്കണം. ആധാർ നമ്പറിന്റെ ആദ്യ എട്ട് നമ്പറുകൾ മറച്ചുവെക്കാതെ ഓൺലൈനിലോ ഓഫ്‌ലൈനായോ ആധാർ സൂക്ഷിക്കരുതെന്ന് യുഐഡിഎഐ അറിയിച്ചു.

Keywords:  News,National,India,New Delhi,Aadhar Card,Top-Headlines,Latest-News, Take Informed Consent Before Authentication: Aadhaar Authority
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia