നവംബര്‍ 13ന്‌ രാത്രി താജ്മഹലിന്‌ നീലനിറമാകും

 


നവംബര്‍ 13ന്‌ രാത്രി താജ്മഹലിന്‌ നീലനിറമാകും
ന്യൂഡല്‍ഹി: നവംബര്‍ 13ം തീയതി രാത്രി താജ്മഹലിന്റെ നിറം നീലയാകും. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്‌ താജ്മഹലിനെ നീലനിറത്തിലുള്ള ദീപങ്ങള്‍കൊണ്ട് അലങ്കരിക്കുക. ലോക പ്രമേഹ ദിനത്തില്‍ ജനങ്ങളെ പ്രമേഹത്തിന്റെ കാഠിന്യം ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്‌ ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇത്തരത്തിലൊരനുമതി ആരോഗ്യമന്ത്രാലയത്തിന്‌ നല്‍കിയത്. ആഗ്ര ഫോര്‍ട്ടും ഫത്തേപൂര്‍ സിക്രിയും ഇത്തരത്തില്‍ അലങ്കരിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏതാണ്ട് 51 മില്യണ്‍ ജനങ്ങള്‍ പ്രമേഹരോഗ ബാധിതരാണ്‌.

Keywords: New Delhi, Taj Mahal, Blue Color
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia