താജ്മഹലിന് അപകടഭീഷണിയില്ലെന്ന്‌ കേന്ദ്രം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

താജ്മഹലിന് അപകടഭീഷണിയില്ലെന്ന്‌ കേന്ദ്രം
ന്യൂഡല്‍ഹി: താജ്മഹലിന്റെ നിലനില്പ് അപകടാവസ്ഥയിലാണെന്ന മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി. താജ്മഹലും നാല് മിനാരങ്ങളും സുരക്ഷിതമാണെന്ന് പുരാവസ്തു വകുപ്പ് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി കുമാരി സെല്‍ജ പറഞ്ഞു.

താജ്മഹലില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളെ മറ്റൊരു അര്‍ത്ഥത്തില്‍ കാണേണ്ടതില്ലെന്നും കാലാകാലങ്ങളായി നടക്കുന്ന അറ്റക്കുറ്റ പണികള്‍ മാത്രമാണതെന്നും മന്ത്രി വിശദീകരിച്ചു. അന്തരീക്ഷ മലിനീകരണം മൂലം താജ്മഹല്‍ അപകടാവസ്ഥയിലാണെന്ന്‌ മാധ്യമറിപ്പോര്‍ട്ടുണ്ടായിരുന്നു.
English Summary
Taj Mahal will not perish, Central Government.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script