താജ് മഹലിന് ബോംബ് ഭീഷണി; അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു
Mar 4, 2021, 13:00 IST
ആഗ്ര: (www.kvartha.com 04.03.2021) താജ് മഹലിന് ബോംബ് ഭീഷണിയെന്ന് അജ്ഞാത സന്ദേശം. ഇതിനെ തുടര്‍ന്ന് താജ് മഹല്‍ സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു. ബോംബുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആയിരത്തോളം വരുന്ന സന്ദര്‍ശകരെ ഒഴിപ്പിച്ചത്.
കിഴക്ക് വടക്ക് കവാടങ്ങള്‍ അടക്കുകയും സന്ദര്‍ശകരോട് എത്രയും പെട്ടെന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിവരം ലഭിച്ച ഉടന്‍തന്നെ ബോംബ് സ്‌ക്വാഡും സിഐഎസ്ഫും താജ് മഹല്‍ പരിസരത്തെത്തി തിരച്ചില്‍ ആരംഭിച്ചു.
Keywords: News, National, India, Agra, Taj Mahal, Bomb Threat, Terror Threat, Threat, Threat phone call, Police, Travel & Tourism, Taj Mahal vacated after bomb threat, security checks onTaj Mahal premises in #Agra cleared for search operations by CISF and ASI after a call at police control room to blow up the monument. pic.twitter.com/39Lc4WJoET
— TOI Agra (@TOIAgra) March 4, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.