Taj Mahal | താജ്മഹൽ എവിടെ? മൂടൽമഞ്ഞിൽ മറഞ്ഞ് പൗരാണിക കെട്ടിടം; ആഗ്രയിലെ വായു ഗുണനിലവാരം മോശമായി; വീഡിയോ കാണാം

 


ആഗ്ര: (KVARTHA) കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡെൽഹിയിലും പരിസര നഗരങ്ങളിലും മലിനീകരണ തോത് വർധിച്ചുവരികയാണ്. മൂടൽമഞ്ഞും പുകയും കാരണം പകൽ സമയത്ത് ആകാശം വ്യക്തമായി കാണാനില്ല. വായു ഗുണനിലവാര റാങ്കിംഗ് (AQI) വർധിച്ചതിനാൽ വായുവിന്റെ ഗുണനിലവാരം 'ഗുരുതരമായ' വിഭാഗത്തിലാണെന്ന് മലിനീകരണ വകുപ്പ് ഉദ്യോഗസ്ഥർ പലതവണ പ്രഖ്യാപിച്ചിട്ടുണ്ട്.

Taj Mahal | താജ്മഹൽ എവിടെ? മൂടൽമഞ്ഞിൽ മറഞ്ഞ് പൗരാണിക കെട്ടിടം; ആഗ്രയിലെ വായു ഗുണനിലവാരം മോശമായി; വീഡിയോ കാണാം

എക്യുഐ ലെവൽ 400 അല്ലെങ്കിൽ അതിൽ കൂടുതലാണെങ്കിൽ, ഈ സാഹചര്യത്തെ 'ഗുരുതരം' എന്ന് വിളിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച എക്യുഐ ഡെൽഹിയിൽ 492 രേഖപ്പെടുത്തി. ഡെൽഹിയിൽ നിന്ന് 200 കിലോമീറ്റർ അകലെ വരെ അന്തരീക്ഷ മലിനീകരണത്തിന്റെ ഫലം അനുഭവപ്പെടുന്നുണ്ട്.

ബുധനാഴ്ച (08.11.2023) ആഗ്ര നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തിന്റെ സാഹചര്യം താജ്മഹലിന്റെ ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാം. മലിനീകരണം കാരണം പകൽ സമയത്ത് താജ്മഹൽ വ്യക്തമായി കാണാൻ കഴിയുന്നില്ല. ചുറ്റും മൂടൽമഞ്ഞ് മൂടിയപ്പോൾ പിന്നിൽ താജ്മഹൽ അവ്യക്തമായി കാണപ്പെടുകയാണ്. ബുധനാഴ്ച രാവിലത്തെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.


Keywords: News, National, Agra, New Delhi, Taj Mahal, Smog, Video, Air Pollution, Pollution Department Officers,   Taj Mahal disappears under thick blanket of smog.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia