Marriage | ബോളിവുഡ് താരം താപ്‌സി പന്നു വിവാഹിതയാകുന്നു; വരന്‍ ബാഡ്മിന്റന്‍ താരം മാതിയസ് ബോയ്

 


മുംബൈ: (KVARTHA) ബോളിവുഡ് താരം താപ്‌സി പന്നു വിവാഹത്തിനൊരുങ്ങുന്നതായി റിപോര്‍ട്. ബാഡ്മിന്റന്‍ താരം മാതിയസ് ബോയാണ് വരന്‍. സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരം രാജസ്താനിലെ ഉദയ്പൂരില്‍ വെച്ചാകും വിവാഹം നടക്കുകയെന്നും ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലാണെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹത്തില്‍ പങ്കെടുക്കുകയെന്നും ചടങ്ങ് താരസമ്പന്നമാകില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. വിവാഹം ആര്‍ഭാടമാക്കി മാറ്റുന്നതിന് നടിക്കും കുടുംബത്തിനും താല്‍പ്പര്യമില്ലെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. മാര്‍ച് അവസാനമാകും വിവാഹം.

Marriage | ബോളിവുഡ് താരം താപ്‌സി പന്നു വിവാഹിതയാകുന്നു; വരന്‍ ബാഡ്മിന്റന്‍ താരം മാതിയസ് ബോയ്


ഡാനിഷ് ബാഡ്മിന്റന്‍ കോച് മാതിയസ് ബോയുമായി 10 വര്‍ഷത്തോളമായി പ്രണയത്തിലാണ് തപ്‌സി. നേരത്തെ ഒരു അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയ താരം ബോളിവുഡിലെ തന്റെ ആദ്യചിത്രം 'ചാഷ്‌മേ ബദ്ദൂര്‍' ചെയ്ത വര്‍ഷത്തിലാണ് മതിയാസിനെ കണ്ടുമുട്ടിയതെന്നും പ്രണയത്തില്‍ സന്തോഷവതിയാണെന്നും വ്യക്തമാക്കിയിരുന്നു.

രാജ്കുമാര്‍ ഹിരാനി ഒരുക്കിയ ഡങ്കിയാണ് താപ്‌സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം. ശാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രം ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Keywords: Taapsee Pannu To Marry Boyfriend Mathias Boe In March 2024?, Mumbai, News, Bollywood Actress, Taapsee Pannu, Marriage, Boyfriend Mathias Boe, Media, Report, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia