Delivery Agent | സ്ത്രീക്ക് ഭക്ഷണം എത്തിക്കാൻ 3 കിലോമീറ്റർ കാൽനടയായി എത്തി സ്വിഗ്ഗി ഡെലിവറി ഏജന്റ്; പിന്നീട് സംഭവിച്ചത്! യുവാവിന്റെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) എയർകണ്ടീഷൻ ചെയ്ത ഓഫീസിൽ ഇരുന്ന് തങ്ങൾ ജോലിയിൽ അസന്തുഷ്ടരാണെന്ന് പരാതിപ്പെടുന്ന നിരവധി പേരുണ്ട്. എന്നാൽ ഇവിടെയൊരു 30 കാരന്റെ ജീവിതം അവർക്ക് പാഠമാണ്. ടെക് കമ്പനിയായ ഫ്ലാഷിലെ മാർക്കറ്റിംഗ് മാനേജരായ പ്രിയാൻഷി ചന്ദേൽ, തന്റെ ഓർഡർ കൈമാറാൻ മൂന്ന് കിലോമീറ്റർ കാൽ നടയായി വന്ന ഒരു സ്വിഗ്ഗി ഡെലിവറി ഏജന്റിന്റെ ജീവിതം ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചു.
ഡെലിവറി ഏജന്റ് ഭക്ഷണവുമായി എത്തിയപ്പോൾ വളരെ വൈകിയിരുന്നു. കൂടാതെ ക്ഷീണിതനുമായിരുന്നു.

Delivery Agent | സ്ത്രീക്ക് ഭക്ഷണം എത്തിക്കാൻ 3 കിലോമീറ്റർ കാൽനടയായി എത്തി സ്വിഗ്ഗി ഡെലിവറി ഏജന്റ്; പിന്നീട് സംഭവിച്ചത്! യുവാവിന്റെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

വൈകിയതിന്റെ കാരണം പ്രിയാൻഷി ചോദിച്ചപ്പോൾ, തനിക്ക് യാത്ര ചെയ്യാൻ ബൈക്ക് ഇല്ലെന്ന് സാഹിൽ സിംഗ് എന്ന ഡെലിവറി ഏജന്റ് പറഞ്ഞു. സംസാരത്തിനിടെ, താൻ ഇലക്ട്രിക്കൽ ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറാണെന്ന് സാഹിൽ പ്രിയാൻഷിയോട് വെളിപ്പെടുത്തി. മുമ്പ്, ബൈജൂസ്, നിൻജാക്രാഫ്റ്റ് തുടങ്ങിയ കമ്പനികളിലും പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് പടർന്നപ്പോൾ ജന്മനാടായ ജമ്മുവിലേക്ക് മടങ്ങേണ്ടിവന്നു. ഇപ്പോൾ ഒരു ജോലിയുമില്ല, ഇതുമൂലം വീടിന്റെ വാടക നൽകാനും കഴിക്കാനും കുടിക്കാനും ഒന്നിനും പണമില്ല. തനിക്ക് പണത്തിന്റെ സഹായം ആവശ്യമില്ലെന്നും ജോലി കണ്ടെത്താൻ സഹായം വേണമെന്നും സാഹിൽ പ്രിയാൻഷിയോട് അഭ്യർഥിച്ചു.

ഒരാഴ്ചയായി ഒന്നും കഴിച്ചിട്ടില്ലെന്ന് സാഹിൽ തന്നോട് പറഞ്ഞതായി പ്രിയാൻഷി പറയുന്നു. ചായയും വെള്ളവും മാത്രം കഴിച്ച് ജീവിക്കുകയായിരുന്നു. നേരത്തെ 25,000 രൂപയായിരുന്നു സമ്പാദിച്ചിരുന്നതെന്നും തനിക്ക് പ്രായം 30 ആയെന്നും മാതാപിതാക്കൾക്കും വയസായെന്നും യുവാവ് പറഞ്ഞു. ആരെങ്കിലും സാഹിലിന് തൊഴിൽ കണ്ടെത്താൻ സഹായിക്കുമെന്ന വിശ്വാസത്താൽ പ്രിയാൻഷി ഈ പോസ്റ്റിനൊപ്പം സാഹിലിന്റെ മാർക്ക് ഷീറ്റും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പങ്കിട്ടു. സാഹിൽ ജമ്മു കശ്മീർ സ്റ്റേറ്റ് ബോർഡിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം നേടിയത്, മേവാർ സർവകലാശാലയിൽ നിന്ന് ബി ടെക് കരസ്ഥമാക്കി.

ഇതിന് പിന്നാലെ പോസ്റ്റ് ലിങ്ക്ഡ്ഇനിൽ വൈറലായി. ചില ഉപയോക്താക്കൾ സാഹിലിന്റെ യുലു ബൈക്ക് അക്കൗണ്ട് റീചാർജ് ചെയ്തപ്പോൾ മറ്റുചിലർ ഭക്ഷണം സ്ഥലത്ത് എത്തിച്ചു. ഒരാൾ താമസിക്കാൻ സ്ഥലം വാഗ്ദാനം ചെയ്തു. പിന്നീട്, സാഹിലിന് അനുയോജ്യമായ ജോലി ലഭിച്ചെന്ന് പ്രിയാൻഷി വീണ്ടും കുറിച്ചു. സാഹിലിന് എവിടെ, എന്ത് ജോലിയാണ് കിട്ടിയതെന്ന് പ്രിയാൻഷി പറഞ്ഞിട്ടില്ലെങ്കിലും ആ വിവരത്തിൽ ഏവരും സന്തോഷം പ്രകടിപ്പിച്ചു.

Keywords: News, National, New Delhi, Swiggy, Delivery Agent, Viral, Social Media,   Swiggy delivery agent walked 3 km to deliver food to woman; This is why his story is going viral.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia