Police Booked | കാറിടിച്ച് 1 കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു; സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം; സഹോദരന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്

 


ADVERTISEMENT



നോയിഡ: (www.kvartha.com) കാറിടിച്ച് റോഡിലൂടെ ഒരു കിലോമീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ട സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിയായ കൗശല്‍ യാദവ് എന്ന യുവാവാണ് മരിച്ചത്. നോയിഡയിലാണ് ഭക്ഷണ വിതരണ ഏജന്റിനെ കാറിടിച്ച് ഒരു കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത്. സംഭവസ്ഥലത്ത് തന്നെ യുവാവ് മരിച്ചു.
Aster_MIMS

നോയിഡ സെക്ടര്‍ 14ലെ മേല്‍പാലത്തിന് സമീപം എത്തിയപ്പോള്‍ ബൈകില്‍ കാറിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഒരു കിലോമീറ്ററിലേറെ വലിച്ചിഴച്ച ശേഷം കാറിനടിയില്‍നിന്നും മൃതദേഹം വേര്‍പ്പെടുത്തി അപകടത്തിനിടയാക്കിയവര്‍ രക്ഷപ്പെടുകയായിരുന്നെന്നാണ് പുറത്ത് വരുന്ന റിപോര്‍ട്.

Police Booked | കാറിടിച്ച് 1 കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു; സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം; സഹോദരന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്


പുതുവത്സര രാത്രിയില്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ബൈകില്‍ ഭക്ഷണം എത്തിക്കുന്നതിനിടെയായിരുന്നു ദാരുണസംഭവം. യുവാവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് പൊലീസ് പ്രദേശത്തെ സി സി ടി വി കാമറകള്‍ പരിശോധിക്കുകയാണ്. കാറില്‍ കുരുങ്ങിയ ബൈക് യാത്രക്കാരിയായ 20കാരിയെ ഡെല്‍ഹിയില്‍ 12 കിലോമീറ്ററോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് സമാനമായ സംഭവം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. 

Keywords:  News,National,India,Uttar Pradesh,Accident,Accidental Death,Case,Police, Complaint,CCTV,Death,Youth,Local-News, Swiggy Agent Dies In 2nd Hit, Drag And Run Incident On New Year's Day
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia