ജസ്റ്റീസ് സ്വതന്ത്രകുമാറിനെതിരെ ലൈംഗികാരോപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ക്ക് വിലക്ക്
Jan 16, 2014, 14:25 IST
ഡെല്‍ഹി: ജസ്റ്റീസ് സ്വതന്ത്രകുമാറിനെതിരെ ലൈംഗികാരോപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ക്ക് വിലക്ക്. ഡെല്‍ഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്.
തനിക്കെതിരായി ഉയര്‍ന്നിരിക്കുന്ന ലൈംഗികാരോപണ പരാതികള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്നും മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് സ്വതന്ത്രകുമാര്‍ നല്കിയ ഹര്‍ജിയിലാണ് ഡെല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.
സ്വതന്ത്ര കുമാറിനെതിരെയുള്ള കോടതി നടപടികള്‍ മാത്രമേ റിപോര്‍ട്ട് ചെയ്യാവൂ എന്നും അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങള്‍ പിന്‍വാങ്ങണമെന്നും സ്വതന്ത്രകുമാറിന്റെ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു.
കേസില്‍ വാദം പൂര്‍ത്തിയായതിനാല്‍ ബുധനാഴ്ച ഹര്‍ജി വിധി പറയാനായി കോടതി മാറ്റിവെക്കുകയായിരുന്നു. തനിക്കുമേല്‍ അഭിഭാഷക ഉന്നയിച്ച ലൈംഗിക ആരോപണ പരാതിയുടെ ഉള്ളടക്കം പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനങ്ങള്‍ അഞ്ചുകോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നും ജസ്റ്റിസ് സ്വതന്ത്രകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം 2011 ല്‍ നടന്ന സംഭവത്തില്‍ പരാതി ഉന്നയിക്കാന്‍ ഇത്രയും കാല താമസം നടത്തിയത് എന്തുകൊണ്ടാണെന്ന് ചോദിച്ച സുപ്രീം കോടതി ജസ്റ്റിസ് സ്വതന്ത്രകുമാറിനെതിരായ അഭിഭാഷകയുടെ ലൈംഗികാരോപണത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചിരുന്നു.
നിയമവിദ്യാര്ത്ഥിയായിട്ടും എന്തുകൊണ്ടാണ് അപ്പോള്‍ തന്നെ അധ്യാപകനേയോ ചീഫ് ജസ്റ്റീസിനെയോ വിവരമറിയിച്ചില്ലാ എന്നും ചോദിച്ച സുപ്രീംകോടതി ഏതൊരു ജഡ്ജിക്കെതിരെയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം പോലും ഇതുപോലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരാമെന്നും പറഞ്ഞു.
ജസ്റ്റിസ് എ.കെ.ഗാംഗുലിക്കെതിരെ കോടതി സ്വീകരിച്ച നടപടികള്‍ ഈ
കേസിലും സ്വീകരിക്കണമെന്ന പെണ്‍കുട്ടിയുടെ അപേക്ഷ സ്വീകരിക്കാന്‍ തയ്യാറാകാത്ത സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിരുന്നു.
കാസര്‍കോട് മത്സ്യമാര്‍ക്കറ്റിലെ ഇരുനില കെട്ടിടത്തില്‍ അഗ്നിബാധ, 4 കടകള്‍ നശിച്ചു; വന്‍ നഷ്ടം

Keywords: Swatanter Kumar files defamation case against media, intern, Molestation, Accused, Justice, Advocate, High Court, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.