ഗുരു നിത്യചൈതന്യ യതിയുടെ പിന്‍ഗാമിക്ക് കുത്തേറ്റു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗുരു നിത്യചൈതന്യ യതിയുടെ പിന്‍ഗാമിക്ക് കുത്തേറ്റു
ഊട്ടി: ഗുരു നിത്യചൈതന്യ യതിയുടെ പിന്‍ഗാമിക്ക് കുത്തേറ്റു. ഊട്ടി ഫേണ്‍ ഹില്‍ നാരായണ ഗുരുകുലം മഠാധിപതിയായ സ്വാമി തന്മയക്കാണ്‌ ഇന്നലെ രാത്രി കുത്തേറ്റത്. രാത്രി ഒമ്പതരയോടെ അക്രമികള്‍ ആശ്രമത്തിനകത്ത് കടന്ന്‌ സ്വാമിയെ ചവിട്ടി വീഴ്ത്തിയ ശേഷം കുത്തുകയായിരുന്നു.

 സ്വാമിയുടെ വയറിനാണ്‌ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സ്വാമിയെ ഊട്ടി ജില്ലാ ഗവ. ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഐ.സി.യുവില്‍ കഴിയുന്ന അദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ രക്തസമ്മര്‍ദ്ദം അടിക്കടി കുറയുന്നുണ്ടെന്നും അദ്ദേഹത്തിന് പൂര്‍ണ്ണമായി ബോധം വീണ്ടു കിട്ടിയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

 ഗുരു നിത്യചൈതന്യ യതിയുടെ കാലശേഷം ആശ്രമത്തിന്റെ ചുമതലയേറ്റ സ്വാമി തന്മയ വക്കം അകത്തുമുറി സ്വദേശിയാണ്. പൂര്‍വ്വാശ്രമത്തില്‍ തമ്പാന്‍ എന്നായിരുന്നു പേര്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എം. ബി. ബി. എസ് എടുത്ത ശേഷം പരിവ്രാജക ജീവിതത്തില്‍ ആകൃഷ്ടനായി. ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനായി. നിത്യചൈതന്യയതി സമാധിയായ ശേഷമാണ് സ്വാമി തന്മയ നാരായണ ഗുരുകുലത്തിന്റെ ചുമതല ഏറ്റെടുത്തത്.ആക്രമണത്തിനുപിന്നില്‍ ഭൂ മാഫിയ ആണെന്ന സംശയത്തിലാണ്‌ പോലീസ്.

Keywords:   Stabbed, Ootty, Swami Thanmaya, Guru Nithya Chaithanya Yathi
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script