സ്വാമിയുടെ അറസ്റ്റും ഇത് സംബന്ധിച്ച വിവാദങ്ങളും കര്‍ണാടകയില്‍ ജനരോഷത്തിന് കാരണമാക്കിയിരിക്കെ അദ്ദേഹം ആശ്രമത്തില്‍ കഴിയുന്നത് കൂടുതല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെക്കുമെന്ന രഹസ്യാന്വേഷകരുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് സ്വാമിയെ വീണ്ടും പിടികൂടി ജയിലിലടച്ചത്. ബുധനാഴ്ച പാര്‍പ്പിച്ച മൈസൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് സ്വാമിക്ക് തടവറ ഒരുക്കിയത്. രാമനഗര കോടതിയില്‍ നിന്ന് കനത്ത പോലീസ് കാവലിലാണ് സ്വാമിയെ ജയിലിലെത്തിച്ചത്. ജയിലില്‍ എത്തിക്കുന്നതിന് മുമ്പ് ഇദ്ദേഹത്തെ പാര്‍പ്പിക്കുന്ന സെല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധിച്ചു.
Keywords: Bangalore, Arrest, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.