രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്‌റ മുഖര്‍ജി അന്തരിച്ചു

 


ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 18.08.2015) രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്‌റ മുഖര്‍ജി അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 10.50 മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡെല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. ആഗസ്റ്റ് ഏഴിനാണ് സുവ്‌റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബംഗ്ലാദേശിലെ നര്‍ഹൈല്‍ ജില്ലയിലാണ് സുവ്‌റ ജനിച്ചത്. പത്ത് വയസുള്ളപ്പോള്‍ സുഹ്‌റയുടെ
കുടുംബം കൊല്‍ക്കത്തയിലേക്ക് കുടിയേറി. 1957 ജൂലൈയ് മൂന്നിനാണ് പ്രണാബ് മുഖര്‍ജിയെ വിവാഹം ചെയ്തത്. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia