കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയം; കര്‍ണാടകയില്‍ 83 പേര്‍ നിരീക്ഷണത്തില്‍
Feb 6, 2020, 12:56 IST
ബെംഗളൂരു: (www.kvartha.com 06.02.2020) ലോകരാഷ്ട്രങ്ങള്‍ കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ കര്‍ണാടകയില്‍ കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന 83 പേര്‍ നിരീക്ഷണത്തില്‍. ബംഗളൂരു, തുംകൂര്‍, മൈസൂരു സ്വദേശികളാണ് നിരീക്ഷണത്തിലുള്ളത്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ അതിര്‍ത്തികളില്‍ കര്‍ണാടക ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നുണ്ട്. കര്‍ണാടക ആരോഗ്യ, കുടുംബ ക്ഷേമ സേവന വകുപ്പിന്റെ നേതൃത്വത്തിലാണ് നടപടി. എന്നാല്‍, പരിശോധനയില്‍ കൊറോണ വൈസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് കമ്യൂണിക്കബിള്‍ ഡിസീസസ് വിഭാഗം ജോയിന്റ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം നിലവില്‍ കേരളത്തില്‍ മൂന്നു പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.
Keywords: News, National, India, Karnataka, Bangalore, Diseased, Observation, Suspected Corona Virus Infection; 83 People Observed in Karnataka
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ അതിര്‍ത്തികളില്‍ കര്‍ണാടക ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നുണ്ട്. കര്‍ണാടക ആരോഗ്യ, കുടുംബ ക്ഷേമ സേവന വകുപ്പിന്റെ നേതൃത്വത്തിലാണ് നടപടി. എന്നാല്‍, പരിശോധനയില്‍ കൊറോണ വൈസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് കമ്യൂണിക്കബിള്‍ ഡിസീസസ് വിഭാഗം ജോയിന്റ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം നിലവില്‍ കേരളത്തില്‍ മൂന്നു പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.