Sushmita Sen | നടിയും മോഡലുമായ സുസ്മിത സെന്നിന് ഹൃദയാഘാതം; ആന്‍ജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് സ്ഥാപിച്ചതായി താരം
Mar 3, 2023, 08:04 IST
മുംബൈ: (www.kvartha.com) നടിയും മോഡലുമായ സുസ്മിത സെന്നിന് ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി നടത്തി. രക്തക്കുഴലിലെ തടസം നീക്കി സ്റ്റെന്റ് സ്ഥാപിച്ചതായി 47 വയസുകാരിയായ നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് ഹൃദയാഘാതമുണ്ടായെന്നും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമായതായും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും താരം അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
'നിങ്ങളുടെ ഹൃദയത്തെ സന്തോഷമായും ധൈര്യമായും നിലനിര്‍ത്തുക, ഏറ്റവും ആവശ്യമുള്ള ഘട്ടത്തില്‍ അത് നിങ്ങള്‍ക്ക് ഉപകരിക്കും. എന്റെ പിതാവ് തന്ന ഉപദേശമാണത്. എനിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഹൃദയാഘാതമുണ്ടായി. ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞു. സ്റ്റെന്റ് ഇട്ടു. എനിക്ക് വലിയ ഹൃദയമാണ് എന്നാണ് എന്റെ കാര്‍ഡിയോളോജിസ്റ്റ് പറഞ്ഞത്. ഈ കുറിപ്പ് നിങ്ങളെ (എന്റെ അഭ്യുദയകാംക്ഷികളെയും പ്രിയപ്പെട്ടവരെയും) സന്തോഷവാര്‍ത്ത അറിയിക്കാന്‍ വേണ്ടി മാത്രമാണ്...എല്ലാം ശുഭമാണ്, ഞാന്‍ ഇനിയും ജീവിക്കാന്‍ റെഡിയാണ്',-സുസ്മിത സെന്‍ കുറിച്ചു.
ഡിസ്നി ഹോട് സ്റ്റാര്‍ പരമ്പരയായ 'ആര്യ'യുടെ മൂന്നാം സിരീസിലാണ് നിലവില്‍ അഭിനയിക്കുന്നത്.
Keywords: News,National,India,Mumbai,Health,Entertainment,Actress,hospital,Top-Headlines,Latest-News,Social-Media, Sushmita Sen suffers heart attack, undergoes angioplasty. Says 'my cardiologist reconfirmed...'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.