Sushmita Sen | 'അച്ഛന്‍ വേണ്ട; എന്തിനാണ് വിവാഹം കഴിക്കുന്നതെന്നാണ് മക്കള്‍ ചോദിക്കുന്നതെന്ന്' ബോളിവുഡ് താരം സുസ്മിത സെന്‍
Aug 21, 2023, 16:37 IST
മുംബൈ: (www.kvartha.com) ബോളിവുഡ് താരം സുസ്മിത സെന്‍ രണ്ടു കുട്ടികളെ ദത്തെടുത്ത വിവരം മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപോര്‍ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അച്ഛനെ സംബന്ധിക്കുന്ന ഒരു കാര്യം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കയാണ് സുസ്മിത സെന്‍.
വളര്‍ത്തു മക്കള്‍ക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് താരം. 24-ാം വയസിലാണ് സുസ്മിത മകള്‍ റെനിയെ ദത്തെടുക്കുന്നത്. 2000ല്‍ റെനി നടിയുടെ ജീവിതത്തിന്റെ ഭാഗമായത് പോലെ 2010 ല്‍ അലീഷയും സുസ്മിതയുടെ ജീവിതത്തിലെത്തി. എന്നാല്‍ ഇന്നുവരെ മക്കള്‍ അച്ഛനെ കുറിച്ച് ചോദിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
സുസ്മിതയുടെ വാക്കുകള്‍:
ഇടക്ക് എന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ് മക്കള്‍ കളിയാക്കാറുണ്ട്. റെനീയും അലീഷയും അച്ഛനെ മിസ് ചെയ്യുന്നില്ല. കാരണം അവരുടെ ജീവിതത്തില്‍ അച്ഛന്‍ എന്നൊരാള്‍ ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് അവര്‍ മിസ് ചെയ്യുക. അച്ഛനെ വേണ്ടെന്നാണ് പറയുന്നത്. ഇടക്ക് ഞാന്‍ കല്യാണം കഴിക്കുന്നതിനെ കുറിച്ച് അവരോട് പറയാറുണ്ട്.
എന്തിനാണ് വിവാഹം കഴിക്കുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്. അച്ഛന്റെ സ്ഥാനത്ത് എന്റെ മക്കള്‍ക്ക് അവരുടെ മുത്തശ്ശനുണ്ട്. കുട്ടികള്‍ക്കൊപ്പം എല്ലാ കാര്യത്തിനും എന്റെ അച്ഛന്‍ കൂടെയുണ്ട്. മക്കള്‍ക്ക് എപ്പോഴെങ്കിലും അച്ഛന്‍ എന്ന രീതിയില്‍ ഒരാളെ വേണമെങ്കില്‍ അതിന് അദ്ദേഹമാണ് ഏറ്റവും അനുയോജ്യന്‍- എന്നും മക്കളുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കികൊണ്ട് താരം പറഞ്ഞു.
വളര്‍ത്തു മക്കള്‍ക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് താരം. 24-ാം വയസിലാണ് സുസ്മിത മകള്‍ റെനിയെ ദത്തെടുക്കുന്നത്. 2000ല്‍ റെനി നടിയുടെ ജീവിതത്തിന്റെ ഭാഗമായത് പോലെ 2010 ല്‍ അലീഷയും സുസ്മിതയുടെ ജീവിതത്തിലെത്തി. എന്നാല്‍ ഇന്നുവരെ മക്കള്‍ അച്ഛനെ കുറിച്ച് ചോദിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
സുസ്മിതയുടെ വാക്കുകള്‍:
ഇടക്ക് എന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ് മക്കള്‍ കളിയാക്കാറുണ്ട്. റെനീയും അലീഷയും അച്ഛനെ മിസ് ചെയ്യുന്നില്ല. കാരണം അവരുടെ ജീവിതത്തില്‍ അച്ഛന്‍ എന്നൊരാള്‍ ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് അവര്‍ മിസ് ചെയ്യുക. അച്ഛനെ വേണ്ടെന്നാണ് പറയുന്നത്. ഇടക്ക് ഞാന്‍ കല്യാണം കഴിക്കുന്നതിനെ കുറിച്ച് അവരോട് പറയാറുണ്ട്.
Keywords: Sushmita Sen reveals her daughters 'don't want a father', Mumbai, News, Sushmita Sen, Daughters, Father, Media, Interview, Marriage, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.