Dog Died | 'ഒടുവില്‍ നീ നിന്റെ സുഹൃത്തിനൊപ്പം സ്വര്‍ഗത്തില്‍ ചേര്‍ന്നിരിക്കുന്നു'; അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ് പുത്തിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയും മരിച്ചു; ദുഃഖവാര്‍ത്ത പങ്കിട്ട് കുടുംബം
Jan 17, 2023, 17:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) കാത്തിരിപ്പ് അവസാനിപ്പിച്ച് അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ് പുത്തിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ഫഡ്ജും സുഹൃത്തിന്റെ അടുത്തേക്ക് യാത്രയായി. സുശാന്ത് സിംഗ് അന്തരിച്ചിട്ട് മൂന്ന് വര്‍ഷമാകുമ്പോഴാണ് ഫഡ്ജിന്റെ വിടവാങ്ങാല്‍. നായ മരിച്ച ദുഖഃവാര്‍ത്ത കുടുംബമാണ് പങ്കിട്ടത്.
നടന്റെ സഹോദരി പ്രിയങ്കയാണ് ട്വിറ്ററില്‍ കൂടി ഈ കാര്യം സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയത്. 'ഫഡ്ജ്, ഒടുവില്‍ നീ നിന്റെ സുഹൃത്തിനൊപ്പം സ്വര്‍ഗത്തില്‍ ചേര്‍ന്നിരിക്കുന്നു'- എന്നാണ് സുശാന്തും ഫഡ്ജും ഒന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കിട്ട് പ്രിയങ്ക സിംഗ് കുറിച്ചത്.
പിന്നാലെ സുശാന്തിന്റെ ആരാധകരും ഫഡ്ജിന് ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്. 'നിത്യ ശാന്തി ഫഡ്ജ്. ഒന്നും പറയാനില്ല. ഇത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയാണ്. പക്ഷെ ഫഡ്ജ് സുശാന്തിന്റെ യഥാര്‍ത്ഥ സുഹൃത്താണ്, എന്നേക്കും അവനോടൊപ്പം സന്തോഷത്തോടെ ജീവിക്കാന്‍ സുഹൃത്തിന്റെ അടുത്തേക്ക് പോയി,' എന്നാണ് ഒരു ആരാധകന്റെ കമന്റ്.
Keywords: News,National,India,Mumbai,Actor,Bollywood,Family,Dog,Death,Social-Media, Sushant Singh Rajput’s dog Fudge passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

