മരിക്കുന്നതിന് തലേദിവസം രാത്രി ഏറെനേരം കൂട്ടുകാര്‍ക്കൊപ്പം ചിരിച്ചു കളിച്ചിരുന്നു; ബോളിവുഡ് നടന്‍ വിഷാദരോഗത്തിനും ചികിത്സ തേടിയിരുന്നുവെന്ന് റിപ്പോര്‍ട്ട്

 


ADVERTISEMENT

മുംബൈ: (www.kvartha.com 14.06.2020) തലേദിവസം രാത്രി വീട്ടില്‍ ഏറെനേരം കൂട്ടുകാര്‍ക്കൊപ്പം ചിരിച്ചു കളിച്ചിരുന്നു മരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് നടന്‍ ഉറങ്ങാന്‍ കിടന്നതെന്നും അതിനാല്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതില്‍ വീട്ടുജോലിക്കാര്‍ക്ക് സംശയമൊന്നും തോന്നിയില്ലെന്നും ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇക്കാര്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മരിക്കുന്നതിന് തലേദിവസം രാത്രി ഏറെനേരം കൂട്ടുകാര്‍ക്കൊപ്പം ചിരിച്ചു കളിച്ചിരുന്നു; ബോളിവുഡ് നടന്‍ വിഷാദരോഗത്തിനും ചികിത്സ തേടിയിരുന്നുവെന്ന് റിപ്പോര്‍ട്ട്

മുംബൈ ബാന്ദ്രയിലെ വീട്ടില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് വീട്ടുജോലിക്കാരും സുഹൃത്തുക്കളും അകത്തുകടന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തിയപ്പോള്‍ സുഹൃത്തുക്കളടക്കം വീട്ടിലുണ്ടായിരുന്നു.

വീട്ടില്‍നിന്ന് സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയതിന്റെ മെഡിക്കല്‍ രേഖകള്‍ പൊലീസിന് ലഭിച്ചതായും ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ആറ് മാസമായി സുശാന്ത് സിങ് രാജ്പുത് കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മുംബൈ ലോക്കല്‍ പൊലീസാണ് നിലവില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത്.
 
Keywords:  News, Mumbai, National, India, Actor, Cine Actor, Death, Friends, Bollywood, Sushant Singh Rajput Suicide Case Police Initial Investigation
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia