സുശാന്തിനെ സാമ്പത്തികമായി ചൂഷണം ചെയ്തു, ആത്മഹത്യയിലേക്ക് തള്ളിവിട്ടു; നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിക്കെതിരെ കേസെടുക്കാന്‍ ഹര്‍ജി

 


ADVERTISEMENT

പാട്‌ന: (www.kvartha.com 21.06.2020) നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തിക്കെതിരെ കേസെടുക്കാന്‍ ഹര്‍ജി. കുന്ദന്‍ കുമാര്‍ എന്നയാളാണ് ബിഹാര്‍ മുസാഫര്‍പുര്‍ കോടതിയില്‍ ഇതുസംബന്ധിച്ച് ഹര്‍ജി നല്‍കിയിരിക്കുന്നത്. സുശാന്തിനെ സാമ്പത്തികമായി ചൂഷണം ചെയ്തു, ആത്മഹത്യയിലേക്ക് തള്ളിവിട്ടു തുടങ്ങിയ ആരോപണങ്ങളാണ് കുന്ദന്‍ കുമാര്‍ റിയക്കെതിരെ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഐ പി സി സെക്ഷന്‍ 306, 420 എന്നീ വകുപ്പുകള്‍ റിയക്കെതിരെ ചുമത്താനും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് ഒന്‍പത് മണിക്കൂറോളം റിയയെ ചോദ്യം ചെയ്തിരുന്നു. സുശാന്തുമായി പ്രണയത്തിലായിരുന്നുവെന്ന് റിയ സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


റിയയും സുശാന്തും മാസങ്ങളോളം ബാന്ദ്രയിലെ ഫ് ളാറ്റില്‍ ഒരുമിച്ച് താമസിച്ചു. നവംബറില്‍ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാന്‍ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു.

എന്നാല്‍ ലോക്ക് ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും റിയ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും റിയയെ സുശാന്ത് വിളിച്ചിരുന്നു. റിയ പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത് എന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 സുശാന്തിനെ സാമ്പത്തികമായി ചൂഷണം ചെയ്തു, ആത്മഹത്യയിലേക്ക് തള്ളിവിട്ടു; നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിക്കെതിരെ കേസെടുക്കാന്‍ ഹര്‍ജി

കൂടുതല്‍ അന്വേഷണത്തിനായി റിയ, തന്റെ മൊബൈല്‍ ഫോണ്‍ പൊലീസിന് കൈമാറിയിരുന്നു. റിയയും സുശാന്തും കൈമാറിയ സന്ദേശങ്ങളും ചിത്രങ്ങളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയെക്കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ പത്തിലേറെ മൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ഞായറാഴ്ച ബാന്ദ്രയിലുള്ള ഫ് ളാറ്റിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഏറെ നാളായി വിഷാദത്തിലായിരുന്നു സുശാന്തെന്നും പറയപ്പെടുന്നു. ഇതുസംബന്ധിച്ച് റിയ പൊലീസിന് മൊഴി നല്‍കിയിരുന്നു. സുശാന്ത് മരുന്ന് കഴിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്ന് റിയ പറഞ്ഞിരുന്നു. 2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.

അമേരിക്കന്‍ റൊമാന്റിക് കോമഡി ചിത്രമായ ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാറിന്റെ റീമേക്കായ ദില്‍ബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടു പോയിരുന്നു.

Keywords:  Sushant Singh Rajput death: Case filed against Rhea Chakraborty in Bihar court, Patna, News, Case, Suicide, Bollywood, Actor, Police, Court, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia