സോണിയാഗാന്ധിക്ക് സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മയുടെ കത്ത്
Feb 7, 2013, 16:07 IST
ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ പി.ജെ കുര്യന്റെ പങ്കിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചു. അധികാരത്തിന്റെ തണല്‍ ഉള്ളതുകൊണ്ട് കേസില്‍ നിന്ന് കുര്യന് രക്ഷപ്പെടുകയാണെന്ന് പെണ്‍കുട്ടിയുടെ അമ്മ കത്തില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 17 വര്‍ഷമായി മകള്‍ പി.ജെ കുര്യനെതിരായ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. എ .കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ കുര്യനെതിരെ പരാതി നല്‍കിയിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കുര്യന് കേസില്‍ നിന്നും രക്ഷപ്പെട്ടു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരായ നിയമത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ പി.ജെ കുര്യന് രാജ്യസഭാ ഉപാധ്യക്ഷനായിരിക്കുന്നതില് വേദനയുണ്ട്. കുര്യനെ ആ സ്ഥാനത്തുനിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് തയ്യാറാകണം.
അമ്മ എന്ന നിലയില്‍ തന്റെ വികാരം മനസിലാക്കാന്‍ സോണിയയ്ക്ക് കഴിയുമെന്ന പ്രത്യാശയോടെയാണ് പെണ്‍കുട്ടിയുടെ അമ്മ കത്ത് അവസാനിപ്പിക്കുന്നത്.
പെണ്‍കുട്ടിയുടെ അമ്മയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ പി .ജെ കുര്യന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുമെന്ന റിപോര്‍ടുകള്‍ ഡല്‍ഹിയില്‍ പ്രചരിക്കുന്നുണ്ട് . ഈ സാഹചര്യം മനസിലാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ നിലപാടില്‍ അയവുവരുത്തിയിരുന്നു. പി. ജെ കുര്യനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം ഇടതുസംഘടനകളും നടത്തിവരുന്നുണ്ട്.
Keywords: Suryanelli, P.J.Kuryan, Sonia Gandhi, Girl, Mother, Letter, New Delhi, A.K Antony, Chief Minister, Umman Chandi, Daughter, Politics, Complaint, Congress, Women, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Suryanelli rape case: Mother rights to Soniya
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.