ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടി അടിവസ്ത്രം ധരിച്ചിരുന്നതുകൊണ്ടും ജനനേന്ദ്രിയത്തിന് വേദന ഇല്ലാതിരുന്നതുകൊണ്ടും പീഡനം നടന്നില്ലെന്ന് പറയാനാകില്ലെന്ന് ഹൈകോടതി; വിചാരണ കോടതി വിധിച്ച 10 വര്‍ഷത്തെ തടവ് ശരിവയ്ക്കുകയും ചെയ്തു

 


ഷിലോംഗ്: (www.kvartha.com 16.03.2022)  ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടി അടിവസ്ത്രം ധരിച്ചിരുന്നതുകൊണ്ടും ജനനേന്ദ്രിയത്തിന് വേദന ഇല്ലാതിരുന്നതുകൊണ്ടും പീഡനം നടന്നില്ലെന്ന് പറയാനാകില്ലെന്ന് മേഘാലയ ഹൈകോടതി. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 375(ബി) പ്രകാരം യോനിയിലോ മൂത്രനാളിയിലോ ഏതെങ്കിലും വസ്തു അനുവാദമില്ലാതെ പ്രവേശിപ്പിച്ചാല്‍ ബലാത്സംഗം ചെയ്യുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടി അടിവസ്ത്രം ധരിച്ചിരുന്നതുകൊണ്ടും ജനനേന്ദ്രിയത്തിന് വേദന ഇല്ലാതിരുന്നതുകൊണ്ടും പീഡനം നടന്നില്ലെന്ന് പറയാനാകില്ലെന്ന് ഹൈകോടതി; വിചാരണ കോടതി വിധിച്ച 10 വര്‍ഷത്തെ തടവ് ശരിവയ്ക്കുകയും ചെയ്തു

ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജിയും ജസ്റ്റിസ് ഡബ്ല്യു ഡീങ് ദോയും അടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2006ല്‍ 10 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ ഒരു ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

2006 ഒക്ടോബറില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വൈദ്യപരിശോധന നടത്തിയപ്പോള്‍ ജനനേന്ദ്രിയത്തില്‍ ഇളം ചുവപ്പുനിറവും, കന്യാചര്‍മം പൊട്ടിയതായും കണ്ടെത്തി. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്നും മാനസികമായ ആഘാതമുണ്ടായിരുന്നു എന്നുമുള്ള ഡോക്ടറുടെ നിഗമനത്തെ തുടര്‍ന്ന് വിചാരണ കോടതി പ്രതിയെ ശിക്ഷിച്ചു.

ഈ ശിക്ഷാ വിധിക്കെതിരെയാണ് പ്രതികള്‍ ഹൈകോടതിയില്‍ ഹര്‍ജി സമര്‍പിച്ചിരിക്കുന്നത്. സംഭോഗം നടത്തിയിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗത്തിനുള്ള വകുപ്പുകള്‍ ഒഴിവാക്കണമെന്നും പ്രതികള്‍ വ്യക്തമാക്കി.

'ഇര അടിവസ്ത്രം ധരിച്ചതിനാല്‍ യോനിയിലോ മൂത്രനാളിയിലോ അവയവം ബലാല്‍കാരമായി പ്രവേശിപ്പിച്ചിട്ടില്ലെന്ന വാദം അംഗീകരിച്ചാലും, ശിക്ഷാനിയമത്തിലെ 375 (ബി) വകുപ്പ് പ്രകാരം അത് പീഡനത്തിന് തുല്യമായിരിക്കും. ഏത് സാഹചര്യത്തിലും, ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 375 (സി) പ്രകാരം, ഒരു വ്യക്തി, സ്ത്രീയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത്, ജനനേന്ദ്രിയത്തിലോ, മൂത്രനാളിയിലോ ലിംഗമോ, മറ്റ് വസ്തുക്കളോ പ്രവേശിപ്പിച്ചാല്‍, അത് ബലാത്സംഗത്തിന് തുല്യമാകും,' കോടതി പറഞ്ഞു.

2018-ല്‍ പ്രതിയെ പത്തുവര്‍ഷത്തെ തടവിന് ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവ് മേഘാലയ ഹൈകോടതി ശരിവെക്കുകയും ചെയ്തു.

Keywords:  Survivor Wearing Underpants During Molest, Lack of Pain Doens't Prove No Penetration: Meghalaya HC, News, Molestation attempt, Court, Minor girls, National, Criminal Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia