Survey | 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദളപതി വിജയ് കളത്തിലിറങ്ങുമോ? രാഷ്ട്രീയപ്രവേശന സാധ്യത വിലയിരുത്താന്‍ വോടര്‍മാര്‍ക്കിടയില്‍ സര്‍വേ തുടങ്ങി 'വിജയ് മക്കള്‍ ഇയക്കം' എന്ന സംഘടന
Apr 23, 2023, 14:53 IST
ചെന്നൈ: (www.kvartha.com) 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദളപതി വിജയ് കളത്തിലിറങ്ങുമോ? രാഷ്ട്രീയ പ്രവേശന സാധ്യത വിലയിരുത്താന്‍ വോടര്‍മാര്‍ക്കിടയില്‍ 'വിജയ് മക്കള്‍ ഇയക്കം' എന്ന സംഘടന സര്‍വേ തുടങ്ങിയതായുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്.
വിജയ് ഫാന്‍ അസോസിയേഷനും സാമൂഹിക സേവന സംഘടനയായ 'വിജയ് മക്കള്‍ ഇയക്ക'വുമാണു സര്‍വേ നടത്തുന്നതെന്നാണ് റിപോര്‍ട്. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത് തലത്തിലാണ് സര്‍വേ നടത്തുന്നത്. അതത് സ്ഥലത്തെ രാഷ്ട്രീയ സാഹചര്യം, നേരിടുന്ന പ്രശ്‌നങ്ങള്‍, പ്രധാനപ്പെട്ട വ്യക്തികളും അവരുടെ തൊഴിലും, ബൂതിലെ വാര്‍ഡുകളുടെ എണ്ണം, കഴിഞ്ഞ അഞ്ചു വര്‍ഷം തിരഞ്ഞെടുപ്പില്‍ ജയിച്ചവരുടെ വിവരങ്ങള്‍ എന്നിവയാണ് സംഘടന ശേഖരിക്കുന്നത്.
തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വിജയ് യുടെ പേരിലുള്ള സര്‍വേ എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ ആളുകളെ ചേര്‍ത്ത് ആരാധക സംഘടനയെ രാഷ്ട്രീയ പാര്‍ടിയാക്കി മാറ്റാനുള്ള സാധ്യതയാണ് വിജയ് മക്കള്‍ ഇയക്കം തേടുന്നത്. ഇതിനായി സംഘടന ജെനറല്‍ സെക്രടറി ബുസ് ആനന്ദിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 15 മുതല്‍ ജില്ലാ യോഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകനായ സുമന്ത് സി രമന്‍ തമിഴ് മാധ്യമങ്ങളോടു പറഞ്ഞത് ഇങ്ങനെ:
സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ടെങ്കിലും മറ്റ് ആഘോഷങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാല്‍ ഇത്തവണ, അംബേദ്കര്‍ ജയന്തി ആഘോഷിക്കുകയും റമദാന്‍ മാസത്തില്‍ ഇഫ്താര്‍ വിരുന്ന് നടത്തുകയും ചെയ്തു. സര്‍വേഫലം പരിശോധിച്ച് വ്യക്തമായ ധാരണയോടെ മാത്രമേ വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ളൂ.

Keywords: Survey creates buzz on Vijay’s political plunge, Chennai, News, Politics, Survey, Actor Vijay, Media, Assembly Election, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.