Surrogacy Rules | വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും നിയമപരമായി അമ്മയാകാം! വാടക ഗർഭധാരണ നിയമത്തിൽ മാറ്റം; ഭേദഗതി ഇങ്ങനെ
Feb 23, 2024, 21:16 IST
ന്യൂഡെൽഹി: (KVARTHA) ലോകത്തിലെ ഏറ്റവും ദൃഢമായതും മനോഹരവുമായ ബന്ധമാണ് മാതാവും തന്റെ കുട്ടിയും തമ്മിലുള്ള ബന്ധം. സ്ത്രീ പൂർണയാകുന്നത് അമ്മയാകുമ്പോൾ മാത്രമാണെന്നാണ് പറയാറ്. എന്നാൽ ഒരു സ്ത്രീ വിവാഹമോചനം നേടുമ്പോഴോ ഭർത്താവ് മരിക്കുമ്പോഴോ, ആ സ്ത്രീയുടെ ഈ സ്വപ്നം എങ്ങനെ യാഥാർത്ഥ്യമാകും? എന്നാലിപ്പോൾ കേന്ദ്രസർക്കാർ ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
വാടക ഗർഭധാരണ നിയമത്തിൽ മാറ്റം വരുത്തി, വിധവയോ വിവാഹമോചിതയോ ആയ സ്ത്രീക്ക് അമ്മയാകാനുള്ള അവകാശം കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ സന്നദ്ധരായ സ്ത്രീക്ക് ദാതാവിന്റെ ബീജം ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

വാടക ഗർഭധാരണത്തിൻ്റെ നിയമങ്ങളിൽ മാറ്റം വരുത്താൻ സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു, അതിനുപിന്നാലെയാണ് സർക്കാർ വാടക ഗർഭധാരണ നിയമം-2022 ഭേദഗതി ചെയ്തത്. വാടക ഗർഭധാരണത്തിലൂടെ അമ്മയാകാനുള്ള 44 കാരിയായ അവിവാഹിതയായ യുവതിയുടെ ഹർജി അടുത്തിടെ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വാടക ഗർഭധാരണം വീണ്ടും ചർച്ചയാകാൻ തുടങ്ങിയത്.
അവിവാഹിതയായ സ്ത്രീക്ക് ഈ അവകാശം നൽകുന്നത് ഇന്ത്യയുടെ സാമൂഹിക ഘടനയ്ക്ക് ശരിയല്ലെന്ന് കോടതി ഈ വിഷയത്തിൽ പറഞ്ഞിരുന്നു. പുതിയ നിയമ പ്രകാരം വാടക ഗർഭധാരണ പ്രക്രിയയ്ക്ക് വിധേയമാകുന്ന വിധവയോ വിവാഹമോചിതയോ ആയ സ്ത്രീ വാടക ഗർഭധാരണ പ്രക്രിയയുടെ പ്രയോജനം ലഭിക്കുന്നതിന് സ്വന്തം അണ്ഡവും ദാതാവിൻ്റെ ബീജവും ഉപയോഗിക്കണം. അവരുടെ പ്രായം 35 നും 45 നും ഇടയിൽ ആയിരിക്കണം. ലിവ്-ഇൻ ബന്ധത്തിൽ കഴിയുന്നവർക്ക് ഈ സൗകര്യം നൽകിയിട്ടില്ല.

Keywords: News, News-Malayalam-News, National, National-News, Surrogacy rules changed in India: Couples, single women to benefit but conditions apply
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.