Watermelon Seeds | തണ്ണിമത്തന്‍ വിത്തുകളെ പ്രകൃതിയുടെ വിലയേറിയ നിധി എന്നുതന്നെ പറയാം; അടങ്ങിയിരിക്കുന്നത് ശരീരത്തിന് ആവശ്യമായ ഒട്ടേറെ ഗുണങ്ങള്‍
Apr 24, 2024, 21:31 IST
മുംബൈ: (KVARTHA) പലപ്പോഴും അവഗണിക്കപ്പെടുകയും വലിച്ചെറിയുകയും ചെയ്യുന്ന തണ്ണിമത്തൻ വിത്തുകൾ പ്രകൃതിയുടെ വിലയേറിയ നിധിയാണ് എന്നറിയാമോ? തണ്ണിമത്തന്റെ വിത്തുകൾ ഭക്ഷ്യയോഗ്യവും പോഷകസമൃദ്ധവുമാണ്. അവയിൽ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ വിത്തുകളിൽ പ്രോട്ടീൻ, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ പോഷകാഹാരക്കുറവ് പരിഹരിക്കാൻ സഹായിക്കുക മാത്രമല്ല, ആരോഗ്യത്തിന് ഗുണകരവുമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
തണ്ണിമത്തൻ വിത്തുകൾ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ചില ആരോഗ്യ ഗുണങ്ങൾ
1. ചർമ്മത്തിന് ഗുണം ചെയ്യുന്നു: വിറ്റാമിൻ സിയും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളമായി ഉള്ളതിനാല്‍, ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിലൂടെയും അകാല വാർധക്യം തടയുന്നതിലൂടെയും തണ്ണിമത്തൻ വിത്തുകൾ
ചർമ്മത്തിന് ഗുണം ചെയ്യുന്നു. ഇവ ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുന്നു. ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും നേരിയ വരകളും ചുളിവുകളും കുറയ്ക്കാനും സഹായിക്കും.
2. മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നു: പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. പതിവായി കഴിക്കുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കാനും കേടുപാടുകളിൽ നിന്ന് മുടി സംരക്ഷിക്കാനും സഹായിക്കും.
3. ഹൃദയാരോഗ്യം: ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ തണ്ണിമത്തൻ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യവും അടങ്ങിയിരിക്കുന്നതിനാല്‍, ആരോഗ്യകരമായ രക്തസമ്മർദം നിലനിർത്താൻ സഹായിക്കുന്നു. ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.
4. പ്രമേഹ നിയന്ത്രണം: തണ്ണിമത്തൻ വിത്തുകളിലെ മഗ്നീഷ്യം കാർബോഹൈഡ്രേറ്റ്, ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തങ്ങളെ മെച്ചപ്പെടുത്തുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഇത് പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യും.
5. പ്രതിരോധശേഷി: തണ്ണിമത്തൻ വിത്തുകളില്‍ ബി-കോംപ്ലക്സ് വിറ്റാമിനുകൾ ഉൾപ്പെടെ വിവിധ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇതിലൂടെ ഊർജത്തിൻ്റെ അളവ് വർധിപ്പിക്കാനും ഉപാപചയം വർദ്ധിപ്പിക്കാനും നാഡീവ്യവസ്ഥയെ സജീവമായി നിലനിർത്താനും കഴിയും. സ്ഥിരമായി കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് തടയാനും എല്ലുകളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുമെന്നാണ് പറയുന്നത്.
ഉപയോഗ രീതികൾ
* തണ്ണിമത്തൻ വിത്തുകൾ വറുത്ത് കഴിക്കാം, അല്ലെങ്കിൽ ഉണക്കി കഴിക്കാം
* സാലഡുകൾ, തൈര്, സ്മൂത്തികൾ എന്നിവയിലോ പലഹാരങ്ങളിൽ വിതറിയോ കഴിക്കാം
* കുട്ടികൾക്കും പ്രായമായവർക്കും വിത്തുകൾ പൊടിച്ചരച്ചോ ചതച്ചോ കൊടുക്കുന്നതാണ് നല്ലത്
തണ്ണിമത്തൻ വിത്തുകൾ പോഷകഗുണങ്ങൾ നിറഞ്ഞതും ഭക്ഷണക്രമത്തിൽ ചേർക്കാവുന്നതുമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നിരുന്നാലും നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളോ മറ്റോ ഉണ്ടെങ്കിൽ ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Surprising benefits of eating watermelon seeds.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.