Surgery Blunder | ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ യുവതിയുടെ വയറ്റിൽ വെച്ചു മറന്ന കത്രിക കണ്ടെത്തി; 12 വർഷത്തിനു ശേഷം


● ശസ്ത്രക്രിയ കഴിഞ്ഞും വർഷങ്ങളോളം വേദന വിടാതെ പിന്തുടർന്നു.
● സംഭവത്തിൽ അന്വേഷണവും ആരംഭിച്ചു.
ഗ്യാങ്‌ടോക്: (KVARTHA) 12 വർഷം മുമ്പ് നടന്ന അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ 45കാരിയുടെ വയറ്റിൽ വെച്ച് മറന്ന കത്രിക, അടുത്തിടെ നടത്തിയ എക്സ-റേ പരിശോധനയിൽ കണ്ടെത്തി. വർഷങ്ങൾക്ക് മുമ്പ് കടുത്ത വയറുവേദനയോടെ ചികിത്സ തേടിയെത്തിയ യുവതിക്ക് ഡോക്ടർ അപ്പൻ്റിക്‌സ് ആണെന്നും ശസ്ത്രക്രിയ വേണമെന്ന് നിർദേശിക്കുകയായിരുന്നു. പക്ഷെ ശസ്ത്രക്രിയ കഴിഞ്ഞും വർഷങ്ങളോളം വേദന വിടാതെ പിന്തുടർന്നു.
2012-ലാണ് യുവതിക്ക് അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ ചെയ്‌തത്. സിക്കിമിലെ സർ തുതുതോബ് നംഗ്യാൽ സ്‌മാരക ആശുപ്രതിയിൽ വെച്ചായിരുന്നു സർജറി. അന്ന് കത്രിക വയറ്റിൽ വെച്ച് മറക്കുകയായിരുന്നു. സർജറിക്ക് ശേഷം വർഷങ്ങളോളം വേദന തുടരുകയും, ഒടുവിൽ എക്സ്-റേയിൽ അന്നുണ്ടായ പിഴവ് കണ്ടെത്തുകയുമായിരുന്നു.
വിവിധ ഡോക്ടർമാർ പരിശോധന നടത്തിയിട്ടും യുവതിക്ക് യാതൊരു പരിഹാരാവും ലഭിച്ചിരുന്നില്ല. വയറുവേദന തുടരുന്നതിനാൽ, ഒക്ടോബർ എട്ടിന്, മുമ്പ് യുവതി ശസ്ത്രക്രിയ നടത്തിയ സിക്കിമിലെ ആശുപത്രിയിൽ വീണ്ടും ചെന്നു. ഡോക്ടർമാർ എക്‌സ്-റേ നിർദേശിക്കുകയും, അപ്പോൾ തന്നെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം (കത്രിക) വെച്ചിരിക്കുന്നതായി കണ്ടെത്തുകയുമായിരുന്നു. ഉടൻ, വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക നീക്കം ചെയ്തു.
വിവരം പുറത്ത് വന്നതോടെ, ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്, കൂടാതെ സംഭവത്തിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
#medicalnegligence #surgicalerror #patientsafety #healthcare #India #Sikkim #hospital #health