Suresh Gopi |  'യുകെജിയില്‍ കയറിയ അനുഭവം': സുരേഷ് ഗോപി ശാസ്ത്രി ഭവനിലെ പെട്രോളിയം ടൂറിസം മന്ത്രാലയങ്ങളിലെത്തി ചുമതലയേറ്റു

 
Suresh Gopi takes charge as Minister of State in Ministry of Petroleum and Natural Gas Ministry, New Delhi, News, Suresh Gopi, Tourism, Petroleum, Ministry, Politics, National News


സ്റ്റാര്‍ട് ചെയ്യുന്നത് സീറോയില്‍ നിന്ന്


കേരളത്തെ ടൂറിസം രംഗത്ത് ഭാരതത്തിന്റെ തിലകക്കുറിയാക്കും 


പെട്രോളിയം, ടൂറിസം സഹമന്ത്രി എന്നത് വലിയ ഉത്തരവാദിത്തം, വകുപ്പുകള്‍ക്ക് തന്റേതായ സംഭാവനകള്‍ നല്‍കും

ന്യൂഡെല്‍ഹി: (KVARTHA) മൂന്നാം നരേന്ദ്ര മോദി സര്‍കാരിന്റെ വകുപ്പ് വിഭജനം പൂര്‍ത്തിയായതിന് പിന്നാലെ, തൃശൂര്‍ എംപിയും നിയുക്ത മന്ത്രിയുമായ സുരേഷ് ഗോപി ശാസ്ത്രി ഭവനിലെ പെട്രോളിയം ടൂറിസം മന്ത്രാലയങ്ങളിലെത്തി ചുമതലയേറ്റു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹര്‍ദീപ് സിങ് പുരി അദ്ദേഹത്തെ സ്വീകരിച്ച് കസേരയിലേക്ക് ആനയിച്ചു. വകുപ്പ് സെക്രടറിമാരും ചടങ്ങില്‍ പങ്കെടുത്തു. പിന്നീടാണ് ടൂറിസം മന്ത്രാലയത്തിലെത്തി ചുമതലയേറ്റെടുത്തത്. 

യുകെജിയില്‍ കയറിയ അനുഭവമാണെന്നായിരുന്നു പെട്രോളിയം സഹമന്ത്രിയായി സ്ഥാനം ഏറ്റെടുത്തശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. 'ശരിക്കും ഞാന്‍ ഇപ്പോള്‍ ഒരു യുകെജി വിദ്യാര്‍ഥിയാണ്. തീര്‍ത്തും പുതിയ സംരംഭമാണ് ഏറ്റെടുത്തത്. സീറോയില്‍ നിന്നാണ് സ്റ്റാര്‍ട് ചെയ്യുന്നത്. എല്ലാമൊന്ന് പഠിച്ചോട്ടെ. കേരളത്തെ ടൂറിസം രംഗത്ത് ഭാരതത്തിന്റെ തിലകക്കുറിയാക്കും. പെട്രോളിയം, ടൂറിസം സഹമന്ത്രി എന്നത് വലിയ ഉത്തരവാദിത്തമാണ്. 
വകുപ്പുകള്‍ക്ക് തന്റേതായ സംഭാവനകള്‍ നല്‍കും',  തന്നെ വിജയിപ്പിച്ച തൃശൂരിലെ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. 


മന്ത്രിസ്ഥാനവും സിനിമയും ഒരുമിച്ച് കൊണ്ടുപോകും. ക്ലീന്‍ സ്ലേറ്റിലാണ് ഞാന്‍ തുടങ്ങുന്നത്. യഥാര്‍ഥ ഇന്‍ഡ്യ എന്താണോ അതു മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണം. മനസിലുള്ള കാര്യങ്ങള്‍ കാബിനറ്റ് മന്ത്രിയെ അറിയിക്കും. അതിനുശേഷം, വിശദപദ്ധതികള്‍ തയാറാക്കും' - എന്നും സുരേഷ് ഗോപി പറഞ്ഞു.

പ്രധാനമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.  ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ജനങ്ങളാണ് ഈ അവസരം നല്‍കിയത്. തൃശൂരിലൂടെ കേരളത്തിന്റെ വികസനം യാഥാര്‍ഥ്യമാക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പിന്നാലെ തന്നെ ട്രാന്‍സ്‌പോര്‍ട് ഭവനിലുള്ള ടൂറിസം വകുപ്പ് കാര്യാലയത്തിലേക്കെത്തി സുരേഷ് ഗോപി ടൂറിസം വകുപ്പ് സഹമന്ത്രിയായും ചുമതലയേറ്റെടുത്തു. 

'കേരളത്തെ ടൂറിസം ഹബാക്കും. ഇതുവരെ ആരും കണ്ടെത്താത്ത ടൂറിസം മേഖലകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. അടുത്ത വര്‍ഷം തൃശൂര്‍ പൂരം മികച്ച രീതിയില്‍ നടത്തും. ഞാന്‍ നല്‍കിയ ഉറപ്പാണ്. അടുത്ത ദശാബ്ദത്തിന്റെ ടൂറിസം എന്താണെന്ന് പരിചയപ്പെടുത്തും. ഇതിന് മുന്‍പ് വന്നുപോയവര്‍ വീണ്ടും വരിക. പുതുതായി വരുന്നവര്‍ക്ക് ആര്‍ത്തിയോടെ വരാന്‍ അഭികാമ്യതയോടെ വരാന്‍ കാമത്തോടെ വരാനൊരു സംവിധാനം ടൂറിസത്തിലുണ്ടാക്കിയെടുക്കും. 

കൊല്ലം തീരത്തെ എണ്ണഖനന സാധ്യത പരിശോധിക്കും. ടൂറിസത്തില്‍ പുതിയ പടവുകള്‍ സൃഷ്ടിക്കും. ആരാധിക്കപ്പെടുന്ന രീതിയിലേക്ക് ഇന്‍ഡ്യന്‍ ടൂറിസത്തെ മാറ്റിയെടുക്കും. ലോകത്തിനായുള്ള ഒരു ദേശീയ പാകേജാണ് ലക്ഷ്യം. വിശദമായി പഠിച്ച് ഉചിതമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കേരളത്തില്‍ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോര്‍ജ് കുര്യനും ചൊവ്വാഴ്ച തന്നെ ചുമതലയേല്‍ക്കും. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളാണ് ജോര്‍ജ് കുര്യനു ലഭിച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia