Suresh Gopi | കേരളത്തില്‍ എയിംസ് വരും, വന്നിരിക്കും, യുവാക്കള്‍ക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലേ? കേന്ദ്ര ബജറ്റില്‍ പ്രതികരണവുമായി സുരേഷ് ഗോപി


ന്യൂഡെല്‍ഹി: (KVARTHA) മോദി സര്‍കാരിന്റെ (Modi Govt) ബജറ്റില്‍ (Budget) കേരളത്തിനോട് (Kearla) അവഗണനയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി (Union Minister Suresh Gopi) . കേരളത്തില്‍ എയിംസ് (AIIMS) വരും, വന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെല്‍ഹിയില്‍ മാധ്യമങ്ങളോട് (Media) പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മല സീതാരാമന്റെ ഏഴാം ബജറ്റില്‍ കേരളത്തിന് കാര്യമായി ഒന്നും കിട്ടിയില്ല. സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ 24,000 കോടിയുടെ പാകേജ്, സില്‍വര്‍ ലൈന്‍, ഉയര്‍ന്ന ജി എസ് ടി വിഹിതം, എയിംസ്, റബറിന് 250 രൂപ താങ്ങുവില തുടങ്ങി സംസ്ഥാനത്തിന്റെ ഒട്ടേറെ പ്രതീക്ഷകളാണ് തകര്‍ന്നത്.
ഇതേകുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ:
കേരളത്തില്‍ യുവാക്കളില്ലേ? യുവാക്കള്‍ക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലേ? കേരളത്തില്‍ ഫിഷറീസും സ്ത്രീകളും ഇല്ലേ? സംസ്ഥാന സര്‍കാര്‍ എയിംസിന് മതിയായ സ്ഥലം നല്‍കിയിട്ടില്ല. കോഴിക്കോട് സംസ്ഥാന സര്‍കാര്‍ നല്‍കിയ 150 ഏകര്‍ സ്ഥലം മതിയാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിന് കേന്ദ്രമന്ത്രിമാര്‍ മാത്രമേ ഉള്ളൂവെന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നതായി മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ആരോപിച്ചോട്ടെ എന്നായിരുന്നു മറുപടി.