Mother's Milk Jewellery | മുലപ്പാലില്‍നിന്ന് നിര്‍മിക്കുന്നത് ആഭരണങ്ങള്‍; വ്യത്യസ്തമായ ആശയത്തിലൂടെ ലോകത്തെ അതിശയിപ്പിച്ച് ഒരു ദന്തഡോക്ടര്‍; വിദേശങ്ങളില്‍ നിന്നു പോലും ആവശ്യക്കാര്‍; അറിയാം കൂടുതല്‍
Oct 30, 2022, 10:31 IST
ADVERTISEMENT
ഗാന്ധിനഗര്‍: (www.kvartha.com) ചില വസ്തുക്കള്‍ എത്രതന്നെ പഴകിയാലും ചിലര്‍ സൂക്ഷിച്ച് വയ്ക്കും. അതിന് പ്രേരിപ്പിക്കുന്നത് അതിനോടുള്ള ഒരു അടുപ്പമോ ചില നല്ല ഒര്‍മകളോ ആവാം. അങ്ങനെയെങ്കില്‍ അത്രമേല്‍ പ്രിയപ്പെട്ടവ ഉപേക്ഷിക്കാനാകാതെ കാത്ത് വയ്ക്കാനും ഏവര്‍ക്കും വളരെ ഇഷ്ടമുള്ള കാര്യമാണ്. അത്തരത്തില്‍ മക്കളുടെ കുട്ടിക്കാലത്തെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും പോലുള്ളവ ശ്രദ്ധാപൂര്‍വം സൂക്ഷിക്കാത്ത മാതാപിതാക്കളുണ്ടാവില്ല.
ഡിജിറ്റല്‍ യുഗത്തിലേക്ക് കടന്നതോടെ കുട്ടികളുടെ കുസൃതിയും കുറുമ്പും എല്ലാം ചിത്രങ്ങളും വീഡിയോയുമായി സൃഷ്ടിച്ച് ഓര്‍മകള്‍ മാഞ്ഞ് പോകാതെ സൂക്ഷിച്ചു തുടങ്ങി. ഇതിനിടെ ഒരു ദന്തഡോക്ടറുടെ ആശയം ലോകത്തെ അതിശയിപ്പിക്കുകയാണ്. മാറോട് ചേര്‍ത്തുറക്കിയ കുഞ്ഞിനെ പാലൂട്ടുന്നത് അനിര്‍വചനീയമായ ആനന്ദമായതിനാല്‍ മാതൃത്വത്തിന്റെ പ്രതീകമായ മുലപ്പാലിലാണ് ദന്തഡോക്ടര്‍ കരവിരുത് തെളിയിക്കുന്നത്.
സൂറത്തില്‍ നിന്നുള്ള ഡോ. അദിതിയാണ് അമ്മയുടെ മുലപ്പാലില്‍ നിന്ന് ആഭരണങ്ങള്‍ ഉണ്ടാക്കി വ്യത്യസ്തമായ ഒരു ഐഡിയയിലൂടെ ലോകത്തെ അതിശയിപ്പിക്കുന്നത്. സ്വര്‍ണം, വെള്ളി എന്നിവ കൊണ്ടുള്ള ആഭരണങ്ങളാണ് മുലപ്പാല്‍ ഉപയോഗിച്ച് അദിതി ഡിസൈന്‍ ചെയ്യുന്നത്. കൈ ചെയ്‌നുകള്‍ മറ്റ് ആഭരണങ്ങള്‍ എന്നിവയാണ് ഇവര്‍ മുലപ്പാല്‍ കൊണ്ട് നിര്‍മിക്കുന്നത്.
ആവശ്യക്കാര്‍ക്കായി അവരുടെ പാല്‍ വാങ്ങി അതു സംരക്ഷിച്ച് കട്ടിയാക്കി മാറ്റുകയും അതുപയോഗിച്ച് ആഭരണങ്ങള്‍ രൂപകല്‍പന ചെയ്യുകയുമാണ് അദിതി ചെയ്യുന്നത്. മുലപ്പാലില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ഒരിക്കലും കേടാകില്ല എന്നാണ് ഡോ. അദിതി പറയുന്നത്. ഒരു ആഭരണം നിര്‍മിക്കാന്‍ ഇവര്‍ ഏകദേശം 15 ദിവസമെടുക്കും.
ഈ പുത്തന്‍ ആഭരണം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായതോടെ വിദേശരാജ്യങ്ങളില്‍ നിന്നു പോലും നിരവധി പേരാണ് ബന്ധപ്പെടുന്നതെന്ന് അദിതി പറയുന്നു. വിദേശങ്ങളില്‍ നിന്നു പോലും കൊറിയറില്‍ ഇപ്പോള്‍ അമ്മയുടെ മുലപ്പാല്‍ എത്താറുണ്ടെന്ന് അവര്‍ പറയുന്നു.
അടുത്തിടെ ഒരാള്‍ക്ക് അമ്മയുടെ പാലില്‍ നിന്ന് ഒരു ശിവലിംഗ പെന്‍ഡന്റ് രൂപകല്പന ചെയ്ത അദിതി ഇതിനായി പാലിനൊപ്പം കുഞ്ഞിന്റെ മുടിയും ഉപയോഗിച്ച് ആഭരണം ഡിസൈന്‍ ചെയ്ത് നല്‍കി വീണ്ടും അതിശയിപ്പിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

