SC to HC | അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഡെല്‍ഹി ഹൈകോടതിയിലേക്ക് മാറ്റി
Jul 19, 2022, 14:30 IST
ന്യൂഡെല്‍ഹി: (www.kvartha.com) അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഡെല്‍ഹി ഹൈകോടതിയിലേക്ക് മാറ്റി. പദ്ധതിയെക്കുറിച്ചുള്ള ഹര്‍ജികള്‍ ഇതിനകം കേള്‍ക്കുന്ന ഡെല്‍ഹി ഹൈകോടതിലേക്ക് മാറ്റുന്നതാണ് ഏറ്റവും അഭിലഷണീയവും ഉചിതവുമാണെന്ന് തോന്നുന്നെന്ന് സുപ്രീം കോടതി പറഞ്ഞു.
കേരളം, പട്‌ന, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് ഹൈകോടതികളില്‍ തീര്‍പ് കല്‍പ്പിക്കാത്ത സമാനമായ എല്ലാ ഹര്‍ജികളും ഡെല്‍ഹി ഹൈകോടതിയില്‍ സമര്‍പിക്കാമെന്നും അല്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് അവരുടെ ഹര്‍ജികള്‍ ഡെല്‍ഹിയിലേക്ക് മാറ്റാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. പദ്ധതിയെ കുറിച്ച് ഹൈകോടതികളില്‍ സമര്‍പിക്കുന്ന പുതിയ ഹര്‍ജികളും ഈ നടപടിക്രമം പിന്തുടരുമെന്നും ജസ്റ്റിസുമാരായ ധനഞ്ജയ വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
'ഞങ്ങളുടെ കാഴ്ചപ്പാടില്‍, ഈ വിഷയത്തില്‍ റിട് ഹര്‍ജികളുടെ ബാഹുല്യം അഭികാമ്യമോ ഉചിതമോ അല്ല. എല്ലാ ഹര്‍ജികളും സുപ്രീം കോടതിയില്‍ കൊണ്ടുവരാനുള്ള ഓപ്ഷനും കോടതി പരിശോധിച്ചു. എന്നാല്‍ അത്തരമൊരു ഗതി സ്വീകരിക്കുന്നത് ഹൈകോടതികളുടെ പ്രാധാന്യം നഷ്ടപ്പെടുത്തും,' എന്നും കോടതി പറഞ്ഞു. ഹര്‍ഷ് അജയ് സിംഗ്, അഭിഭാഷകന്‍ എം എല്‍ ശര്‍മ്മ, രവീന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവര്‍ സമര്‍പിച്ച മൂന്ന് പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ് സമാന വിഷയങ്ങള്‍ നിലനില്‍ക്കുന്ന ഹൈകോടതികളിലെ രജിസ്ട്രാര്‍ (ജുഡീഷ്യല്‍) മുമ്പാകെ സമര്‍പിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചു, അതിനാല്‍ ബന്ധപ്പെട്ട ഹൈകോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍ക്ക് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.