Challenge | വിവാഹബന്ധത്തിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍; ഭര്‍ത്താവിന് പരിരക്ഷ നല്‍കുന്ന വ്യവസ്ഥകളുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി


● ഭാരതീയ നിയമ സംഹിതയിലെയും ഐപിസിയിലെയും വകുപ്പുകളുടെ നിയമസാധുത പരിശോധിക്കണമെന്നും കോടതി
● ഭര്‍ത്താക്കന്‍മാര്‍ക്ക് പരിരക്ഷ നല്‍കുന്ന വ്യവസ്ഥകള്‍ റദ്ദാക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക
ന്യൂഡെല്‍ഹി: (KVARTHA) വിവാഹബന്ധത്തിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ നിന്നും ഭര്‍ത്താവിന് പരിരക്ഷ നല്‍കുന്ന വ്യവസ്ഥകളുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഭര്‍തൃ ബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യമറിയിച്ചത്.
ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസ് ജെബി പര്‍ധിവാല, ജസ്റ്റിസ് മനോജ്മിശ്ര എന്നിവര്‍ കൂടി അംഗങ്ങളായ ബെഞ്ചാണ് ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ക്കുറ്റമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത്.
വിഷയത്തില്‍ ഭര്‍ത്താവിന് പരിരക്ഷ നല്‍കുന്ന ഭാരതീയ നിയമ സംഹിതയിലെയും ഐപിസിയിലെയും വകുപ്പുകളുടെ നിയമസാധുത സൂക്ഷ്മമായി പരിശോധിക്കണമെന്ന നിലപാടും സുപ്രീംകോടതി എടുക്കുകയുണ്ടായി.
അതേസമയം ഭര്‍ത്താക്കന്‍മാര്‍ക്ക് പരിരക്ഷ നല്‍കുന്ന വ്യവസ്ഥകള്‍ റദ്ദാക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക കരുണാനന്ദി ആവശ്യപ്പെട്ടു.
#SupremeCourt #MaritalMolest #IndiaLaw #ConstitutionReview #GenderJustice #LegalReform