Commission Recommendation | മദ്രസകൾ അടച്ചുപൂട്ടണമെന്ന ശുപാർശയ്ക്ക് സ്റ്റേ; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

 
Supreme Court Stay on Madrasas Closure

Photo Credit: Facebook/ Supreme Court Of India

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

●  മദ്രസകളിലെ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റണമെന്നായിരുന്നു മറ്റൊരു ശുപാർശ. 
●  ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ന്യൂഡൽഹി: (KVARTHA) വിദ്യാഭ്യാസ അവകാശം നടപ്പാക്കാത്ത മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ശുപാർശ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകള്‍ക്കും കോടതി നോട്ടീസ് അയച്ചു.

ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ മദ്രസകള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് ഈ നടപടികള്‍ക്ക് താത്കാലികമായി തടയിട്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

Aster mims 04/11/2022

Supreme Court Stay on Madrasas Closure

ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് അയച്ച് മദ്രസകള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മദ്രസകളിലെ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റണമെന്നായിരുന്നു മറ്റൊരു ശുപാർശ. 

മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത്.

#SupremeCourt #Madrasas #EducationRights #NationalCommission #LegalAction #ChildRights

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia