'ശുഭന്‍' പ്രയോഗം: എം വി ജയരാജന് സുപ്രീംകോടതി 4 മാസത്തെ തടവ് വിധിച്ചു

 


ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 30/01/2015) പൊതുനിരത്തിലെ യോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ കണ്ണൂരില്‍ നടത്തിയ യോഗത്തില്‍ ജഡ്ജിമാരെ ശുംഭന്മാരെന്ന് വിളിച്ച എം.വി ജയരാജന്‍ കുറ്റക്കാരനെന്ന് സുപ്രീംകോടതി. നാലുമാസത്തെ തടവ് ശിക്ഷയാണ് സുപ്രീംകോടതി വിധിച്ചത്.

സംഭവത്തില്‍  ഹൈക്കോടതി ജയരാജനെതിരെ സ്വമേധയാ കേസെടുത്ത് ശിക്ഷിച്ചിരുന്നു. ആറ് മാസം തടവും പിഴയും ആയിരുന്നു ഹൈക്കോടതിയുടെ ശിക്ഷ. ഇതിനെതിരെ ജയരാജന്‍ സുപ്രീംകോടതിയില്‍ നല്‍കിയ  അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. അതേസമയം കോടതി വിധി അംഗീകരിക്കുന്നുവെന്ന് ജയരാജന്‍ പ്രതികരിച്ചു.
'ശുഭന്‍' പ്രയോഗം: എം വി ജയരാജന്  സുപ്രീംകോടതി 4 മാസത്തെ തടവ് വിധിച്ചു

പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് 2010 ജൂണ്‍ 26ന് കണ്ണൂരില്‍ ചേര്‍ന്ന യോഗത്തിലാണ് ജയരാജന്‍ വഴിയോര യോഗ നിരോധന ഉത്തരവിനെതിരെ ആഞ്ഞടിച്ചത്. കോടതിയലക്ഷ്യ നടപടി ആരംഭിച്ച ശേഷവും ജയരാജന്‍ തുടര്‍ച്ചയായി പത്രമാധ്യമങ്ങളിലൂടെ വിവാദ പരാമര്‍ശങ്ങളിലുറച്ചുനിന്ന് സംസാരിച്ചതിനെയും കോടതി  നേരത്തെ വിമര്‍ശിച്ചിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Supreme Court sends MV Jayarajan jail, High Court of Kerala, Appeal, Judge, Kannur, Media, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia